ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അമീരി ഉത്തരവ് പുറപ്പെടുവിച്ചു. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെൻ്റ് പിടികൂടി നിയുക്ത സ്ഥലത്തേക്ക് മാറ്റുവാൻ അധികാരം നൽകുന്ന ഉത്തരവാണ് പുറപ്പെടുവിച്ചത്. ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിയുന്ന മൃഗത്തെ പിടികൂടിയാൽ മൂന്ന് ദിവസത്തിനകം മൃഗത്തിൻ്റെ സൂക്ഷിപ്പുകാരോ ഉടമയോ അതിനെ വീണ്ടെടുക്കാൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ, അവയെ മുനിസിപ്പാലിറ്റി വകുപ്പ് കണ്ടുകെട്ടും. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഉചിതമെന്ന് തോന്നുന്ന രീതിയിൽ സംസ്കരിക്കാനും മുനിസിപ്പാലിറ്റി വകുപ്പിന് അധികാരമുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ തീരുമാനം പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9