
യുഎഇ: മഴക്കെടുതി നഷ്ടപരിഹാരത്തുക വർധിപ്പിച്ചു
യുഎഇയിൽ പെയ്ത റെക്കോർഡ് മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ഷാർജ. നഷ്ടപരിഹാരമായി 1.5 കോടി ദിർഹം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. തുക ഉടൻ വിതരണം ചെയ്യാൻ ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകി. ഇതുവരെ എമിറേറ്റിൽ 618 പേർക്കാണ് ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിട്ടുള്ളത്. ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണംചെയ്ത ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് നഷ്ടപരിഹാരത്തുക സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)