യുഎഇയിലെ താമസക്കാർ വേനലവധിക്കും വിനോദയാത്രകൾക്കുമൊക്കെയായി വീടുകളിൽ നിന്ന് മാറി നിൽക്കുമ്പോൾ വളർത്തുമൃഗങ്ങളെ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മിക്കവാറും, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രങ്ങളിലായിരിക്കും ഏൽപ്പിക്കുക. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്തും വർഷാവസാനത്തിലും താമസക്കാർ അവധിക്കാലത്തിനായി രാജ്യം വിടുന്നതിനാൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള സേവനങ്ങൾക്കുള്ള ഡിമാൻഡ് ഉയർന്നിട്ടുണ്ട്. പതിവ് സന്ദർശനങ്ങൾക്കും സ്പെഷ്യൽ സിറ്ററുകൾക്കും 70 ദിർഹം മുതൽ 170 ദിർഹം വരെ നൽകണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ദുബായ് ആസ്ഥാനമായുള്ള പെറ്റ് സെറ്റിംഗ് വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, അവധിയാഘോഷിക്കാനായി പലരും 3 ആഴ്‌ച വരെ അവധി എടുക്കുന്നുണ്ട്. ഇക്കാലയളവിൽ വളർത്തുമൃഗങ്ങളെ പരിചരിക്കാനുള്ള ചെലവ് 3,570 ദിർഹം വരെയാണ് വേണ്ടിവരുന്നത്. ജൂലൈ, ഓഗസ്റ്റ്, ഡിസംബർ, ജനുവരി തുടങ്ങിയ പീക്ക് സീസണുകളിലും ഈസ്റ്റർ ഇടവേളയിലും പെറ്റ് സിറ്റിംഗ് ബുക്കിംഗുകളിൽ വൻ കുതിപ്പുണ്ടാകുമെന്ന് ദി പെറ്റ് സിറ്റർ ദുബായിയുടെ ഉടമ പോളിറ്റ ഹെസ്‌കെത്ത് പറയുന്നു. ഉപഭോക്താക്കൾ പലപ്പോഴും ആറ് മാസം മുമ്പ് തന്നെ തങ്ങളുടെ സ്ലോട്ടുകൾ ബുക്ക് ചെയ്യാറുണ്ട്. സാധാരണ സ്കൂൾ അവധിക്ക് രണ്ടാഴ്ച മുമ്പാണ് പുതിയ ബുക്കിംഗുകൾ ലിസ്റ്റ് ചെയ്യുക. 30 മുതൽ 60 മിനിറ്റ് വരെയുള്ള സേവനങ്ങളാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ഒരേ ഇനത്തിൽപെട്ട രണ്ട് വളത്തുമൃഗങ്ങൾക്കായി 85 ദിർഹം എന്ന നിരക്കിലാണ് സേവനം ലഭ്യമാക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ വീടിന്റെ ചുറ്റുപാടുകളിലെത്തിയാണ് സേവനം ലഭ്യമാക്കുന്നതെന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. വളർത്തുമൃഗത്തിന്റെ മെഡിക്കൽ ഹിസ്റ്ററിയും പെരുമാറ്റ സവിശേഷതകളും അടങ്ങിയ അവശ്യ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് സമഗ്രമായ ഒരു ചോദ്യാവലി ഉപഭോക്താവ് പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. അതിലൂടെ സിറ്ററുമായി വളർത്തുമൃഗത്തെ പൊരുത്തപ്പെടുത്താനുള്ള മാർഗങ്ങൾ എളുപ്പമാക്കും. തുടർന്നാണ് സുതാര്യമായ കരാറിൽ പങ്കാളിയാകുകയെന്ന് പോളിറ്റ പറയുന്നു. പെറ്റ് സിറ്റിംഗ് യാത്ര ആരംഭിക്കുന്നത് തന്റെ മുതിർന്ന വളർത്തുമൃഗമായ ഡൂഡിലിനെ പരിപാലിക്കുന്നതിന് വേണ്ടിയായിരുന്നെന്ന് സ്ഥാപനത്തിന്റെ സ്ഥാപക പറയുന്നു. തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ചാണ് പെറ്റ് സിറ്റിംഗ് ആരംഭിച്ചതെന്നും അവർ പറഞ്ഞു. താമസിയാതെ തന്റെ സേവനം തേടി നിരവധി പേരെത്തിയെന്നും പോളിറ്റ സന്തോഷത്തോടെ ഓർത്തെടുക്കുന്നു.
പൂച്ചകൾ വരെ സെൻസിറ്റീവ് ആണെന്നും വീട്ടുപരിസരങ്ങളിൽ നിന്ന് മാറ്റിനിർത്തുമ്പോൾ അവ വളരെ വിഷാദത്തിലേക്ക് നീങ്ങാറുണ്ട്. അതിനാൽ തന്റെ വളർത്തുമൃഗത്തെ ഒറ്റയ്ക്കായ്ക്കി യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോൾ ക്യാറ്റ് സിറ്റിംഗ് സേവനം ഉപയോഗപ്പെടുത്തുകയും പിന്നീട് 2020ൽ പാർട്ട് ടൈം പെറ്റ് സിറ്ററായി മാറുകയും ചെയ്തെന്ന് 8 വർഷമായി യുഎഇയിൽ താമസിക്കുന്ന ആൻഡ്രിയ പെട്രോവിക് എന്ന സെർബിയൻ പ്രവാസി പറയുന്നു. തന്റെ വളർത്തുനായയെ ഡേകെയറിലോ ബോർഡിംഗ് സൗകര്യത്തിലോ ആക്കി യാത്രകൾക്കൊരുങ്ങുമ്പോൾ പൂച്ചയെ മറ്റൊരു സ്ഥലത്ത് വിടാൻ താത്പര്യപ്പെടാറില്ലെന്നും ഇത്തരത്തിലുള്ള പെറ്റ് സിറ്റിംഗാണ് ഉപയോഗപ്പെടുത്തുന്നതെന്നും ആൻഡ്രിയ പറഞ്ഞു. വർഷങ്ങളായി പോളിറ്റയുടെ പെറ്റ് സിറ്റിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന കനേഡിയൻ പ്രവാസിയായ ലൈല ബിൻബ്രെക്ക് 2020-ൽ മിലോ എന്നപേരിലുള്ള ഒരു പൂച്ചയെ ദത്തെടുത്തു. യാത്രകൾ ചെയ്യുമ്പോൾ എങ്ങനെ പൂച്ചയെ വീട്ടിൽ ഒറ്റയ്ക്കാക്കുമെന്ന ആശങ്കയുണ്ടായിരുന്നെന്നും പോളിറ്റയുടെ പെറ്റ് സിറ്റിംഗ് സേവനങ്ങൾ ഉപയോഗപ്പെടുത്തിയതിന് ശേഷം സ്വന്തം വീട്ടിലെ സുഖസൗകര്യങ്ങളിൽ മിലോ സംരക്ഷിക്കപ്പെടുമെന്നതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയുണ്ടായ കനത്ത പ്രതികൂല പ്രകൃതി സാഹചര്യത്തിലും പെറ്റ് സിറ്റർ വീട്ടിലെത്തി പൂച്ചയെ പരിപാലിച്ചതിലൂടെ അവരുടെ അർപ്പണബോധത്തിൽ മതിപ്പുളവാക്കിയെന്ന് ബിൻബ്രെക്ക് പറഞ്ഞു. മിലോയെ കുറിച്ച് ആകുലപ്പെട്ട തനിക്ക് ക്യാറ്റ് സിറ്റർ വീട്ടിലെത്തി വീഡിയോ വരെ അയച്ചുതന്നെന്നും അദ്ദേഹം സന്തോഷത്തോടെ പറയുന്നു. ലെബനീസ് പ്രവാസിയും ദുബായ് നിവാസിയുമായ ഹസൻ എം വർഷങ്ങളായി വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന ഈ സേവനം ഉപയോഗിക്കുന്നു. ജോലിയുടെ ഭാഗമായി യാത്രകൾ ചെയ്യുമ്പോൾ തന്റെ വളർത്തുനായയെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.