യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ മരുഭൂമിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി. പത്ത് കിലോയിലധികമുള്ള മയക്കുമരുന്നാണ് മരുഭൂമിയിൽ കുഴിച്ചിട്ടിരുന്നത്. ദുബായ് പോലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്സ് കൺട്രോളുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ പൊതുജനങ്ങൾ അറിയിക്കാൻ അധികാരികൾ അഭ്യർത്ഥിച്ചു. 80044 എന്ന നമ്പറിലോ [email protected] ഇമെയിലിലോ വിവരങ്ങൾ അറിയിക്കാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9