
യുഎഇയിൽ ജോലി ചെയ്യുന്നവരും, അന്വേഷിക്കുന്നവരും ഈ 5 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
യുഎഇയിലെയും സൗദി അറേബ്യയിലെയും 62 ശതമാനം പ്രൊഫഷണലുകളും ഈ വർഷം പുതിയ ജോലിക്കായി അന്വേഷണം നടത്തുന്നവരാണെന്നാണ് സർവേയിൽ പറയുന്നത്. ഇത് മത്സരാധിഷ്ഠിത തൊഴിൽ വിപണിക്ക് കാരണമാകും. എന്നാൽ തൊഴിലന്വേഷകരെ നോട്ടമിട്ട് തട്ടിപ്പുകാരും സജീവമാണെന്നതിനാൽ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളെ റിക്രൂട്ട് ചെയ്യുന്നവർ തട്ടിപ്പുകാരാണോയെന്ന് തിരിച്ചറിയാൻ സാധിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
- ഔദ്യോഗിക ഇമെയിൽ വിലാസമില്ല
റിക്രൂട്ടർ ഔദ്യോഗിക ഇമെയിൽ അഥവാ ഓർഗനൈസേഷനുമായി ബന്ധമുള്ള ഇമെയിൽ ഐഡിയാണ് ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. തട്ടിപ്പുകാർക്ക് ആളുകളെ ബന്ധപ്പെടാൻ Gmail അല്ലെങ്കിൽ Yahoo പോലുള്ള സൗജന്യ ഇമെയിൽ ഐഡി ഡൊമെയ്‌നുകൾ ഉപയോഗിക്കാം. നിയമാനുസൃത റിക്രൂട്ടർമാർ എല്ലായ്പ്പോഴും ഓർഗനൈസേഷൻ്റെ പേര് ഫീച്ചർ ചെയ്യുന്ന അവരുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ചായിരിക്കും ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുക. - റാൻഡം കോൺടാക്റ്റ്
ഒരു അഭിമുഖത്തിനോ ജോലി വാഗ്ദാനത്തിനോ അപേക്ഷിക്കാതെ തന്നെ നിങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിൽ, ജാഗ്രത പാലിക്കുക. നിയമാനുസൃതമായ ഒരു റിക്രൂട്ടർ നിങ്ങൾ അവരുടെ സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും മുഖേന നിങ്ങളുടെ റഫറൻസ് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഒരു അഭിമുഖത്തിനായി നിങ്ങളെ സമീപിക്കുകയുള്ളൂ. - അസാധാരണമായ ഉയർന്ന ശമ്പള വാഗ്ദാനങ്ങൾ
ഒരു ജോലി പോസ്‌റ്റിംഗിൽ നിന്ന് അസാധാരണമാംവിധം ഉയർന്ന ശമ്പളമാണ് റിക്രൂട്ടർ വാഗ്ദാനം ചെയ്യുന്നതെങ്കിൽ വീണ്ടും അവരെ കുറിച്ച് പരിശോധിക്കുന്നത് നല്ലതാണ്. കാരണം, ഉയർന്ന ശമ്പളം നൽകി ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്ന വ്യാജ റിക്രൂട്ടർമാരുണ്ടാകും. - വ്യാകരണ പിശകുകൾ
മറ്റ് തട്ടിപ്പുകളിലും കാണുന്നത് പോലെ സ്പെല്ലിംഗ് തെറ്റുകളും മറ്റ് വ്യാകരണ പിശകുകളും നിങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും, കാരണം തട്ടിപ്പുകാർക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടാകണമെന്നില്ല അല്ലെങ്കിൽ അവർ സൃഷ്ടിക്കുന്ന പോസ്റ്റുകൾ പ്രൂഫ് റീഡ് ചെയ്യുന്നതും വിരളമാണ്. അതിനാൽ വ്യാകരണ പിശകുകളുണ്ടെങ്കിൽ ശ്രദ്ധിക്കുന്നതാണ് നല്ലത്. - പണം ചോദിക്കുന്നു
ഫീസിൻ്റെ മറവിൽ അപേക്ഷകരോട് തട്ടിപ്പ് നടത്തുന്നവർ പണം ആവശ്യപ്പെടാറുണ്ട്. യുഎഇയിൽ നിയമവിരുദ്ധമായ വിസ ഇഷ്യു പോലുള്ള മറ്റ് ആവശ്യങ്ങൾക്കും അവർ പണം ആവശ്യപ്പെട്ടേക്കാം. നിയമാനുസൃതമായ റിക്രൂട്ടർ റിക്രൂട്ട്മെൻ്റ് പ്രക്രിയയിൽ ഒരു ഘട്ടത്തിലും പണം ആവശ്യപ്പെടില്ല.
Comments (0)