Posted By rosemary Posted On

എയർ ഇന്ത്യയിൽ ജോലി നേടാൻ തിക്കുംതിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

മുംബൈയിൽ എയർ ഇന്ത്യ നടത്തിയ വാക്ക് ഇൻ ഇ​ന്റർവ്യൂവിലേക്ക് ജോലി തേടിയെത്തിയത് ആയിരങ്ങൾ. യൂട്ടിലിറ്റി ഏജന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിലെ 2216 ഒഴിവുകളിലേക്കാണ് എയർ ഇന്ത്യ എയർപോർട്ട് സർവീസസ് അഭിമുഖം നടത്തിയത്. ആയിരകണക്കിന് ഉദ്യോ​ഗാർത്ഥികൾ എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. ശരാശരി ശമ്പളം പ്രതിമാസം 20,000 രൂപ മുതൽ 25,000 വരെയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓവർടൈം അലവൻസടക്കം ഏകദേശം 30,000 രൂപ വരെ ലഭിക്കുമെന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നത്. ഇരുപത്തി അയ്യായിരത്തിലധികം അപേക്ഷകർ അഭിമുഖത്തിനെത്തിയെന്ന് വിമാന കമ്പനി അറിയിച്ചു. അപേക്ഷ ലഭിക്കുന്ന കൗണ്ടറുകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിക്കിലും തിരക്കിലുമായി മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെ നിന്നത് മൂലം പല ഉദ്യോ​ഗാർത്ഥികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എല്ലാ ബയോഡേറ്റകളും പരിശോധിക്കുമെന്നും യോഗ്യരായവരുമായി കമ്പനി ബന്ധപ്പെടുന്നതാണെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *