ലോകമാകെയുള്ള വിമാന സർവ്വീസുകൾ അവതാളത്തിൽ: യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി എയർലൈനുകൾ

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കി​ന്റെ സാങ്കേതിക തകരാർ മൂലം ആ​ഗോളതലത്തിൽ വിമാന സർവീസുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തടസപ്പെടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ വിമാനത്താവളങ്ങളിലെ സർവീസുകൾ അവതാളത്തിലായി. ആ​ഗോളതലത്തിൽ 80 ശതമാനം സംവിധാനങ്ങളും മൈക്രോസോഫ്റ്റിനെയാണ് ആശ്രയിക്കുന്നത് അതിനാൽ തന്നെ എയർലൈൻ, ബാങ്കിം​ഗ്, വാണിജ്യ സ്ഥാപനങ്ങൾ, ആരോ​ഗ്യമേഖലയിലെ സ്ഥാപനങ്ങൾ, ഐടി കമ്പനികൾ തുടങ്ങിയ മേഖലകളെയെല്ലാം പ്രശ്നം ബാധിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 വിമാന കമ്പനികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇൻ, ബോർഡിംഗ് പാസ് ആക്സസ് ഉൾപ്പടെയുള്ള സേവനങ്ങൾ തടസപ്പെട്ടു. ഇന്ത്യയിലെ വിമാനത്താവളങ്ങളിലുടനീളം സേവനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ഡൽഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളിൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികളുടെ ഓൺലൈൻ ബുക്കിം​ഗും വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് മാന്വൽ ചെക്കിൻ നടപടികളിലേക്ക് മാറാൻ കമ്പനികൾ നിർബന്ധിതരായി. അതേസമയം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

അമേരിക്കയിലെ വിമാന സർവീസുകളായ അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എന്നിവയുൾപ്പെടെയുള്ളവ പ്രവർത്തനം നിർത്തിവച്ചു. വിമാനങ്ങൾക്ക് ‘‘രാജ്യാന്തര ഗ്രൗണ്ട് സ്റ്റോപ്പ്’’ നൽകുന്നതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ എയർലൈനുകളാണ് വിമാനങ്ങൾക്ക് അടിയന്തര ‘‘ഗ്ലോബൽ ഗ്രൗണ്ട് സ്റ്റോപ്പ്’’ പുറപ്പെടുവിച്ചത്. നിലവിൽ പറക്കുന്ന വിമാനങ്ങൾക്ക് യാത്രാ തുടരാമെങ്കിലും ഇതുവരെ പുറപ്പെടാത്ത വിമാനങ്ങൾക്കൊന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര തിരിക്കാനാകില്ല. ബെർലിൻ വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളെല്ലാം താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ച് രാജ്യാന്തര വിമാനത്താവത്തിലെ വിമാനങ്ങളുടെ ലാൻഡിങ്ങ് ഉൾപ്പെടെ തടസം നേരിടുന്നെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ നരിത വിമാനത്താവളത്തിലെ വിവിധ എയർലൈനുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. യുകെയിലെ റെയിൽവേ കമ്പനിയിലെ ട്രെയിനുകളും സോഫ്റ്റ്‌വെയറിലെ തകരാർ കാരണം കാലതാമസം നേരിടുന്നുണ്ട്. അമേരിക്കയിലെ അടിയന്തര സേവനങ്ങൾ 911 തടസപ്പെട്ടിരിക്കുകയാണ്. ബ്രിട്ടണിലെ പ്രമുഖ ടെലിവിഷൻ വാർത്താ ചാനലുകളിലൊന്നായ സ്കൈ ന്യൂസ് സാങ്കേതിക തകരാറിനെ തുടർന്ന് സംപ്രേക്ഷണം നിർത്തിയെങ്കിലും വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്, ഓസ്‌ട്രേലിയയിലെ ബാങ്കുകൾ, ടെലികോം, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ തടസപ്പെട്ടെന്ന് ഓസ്‌ട്രേലിയയുടെ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy