വെള്ളിയാഴ്ച ദുബായിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ ഗ്രാമിന് 5 ദിർഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ പ്രകാരം വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 293.50 ദിർഹം എന്ന നിരക്കിൽ 24K വ്യാപാരം നടത്തി. വ്യാഴാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 298.50 ദിർഹമായിരുന്നു. സ്വർണത്തിൻ്റെ മറ്റ് വകഭേദങ്ങളുടെ നിരക്കുകളും കുറഞ്ഞു, 22K, 21K, 18K, എന്നിവയുടെ ഗ്രാമിന് യഥാക്രമം 271.75, 263.25, 225.50 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ദുബായിൽ ഈ ആഴ്ചയാദ്യം സ്വർണവില ഗ്രാമിന് 300 ദിർഹം കടന്നിരുന്നു. ആഗോളതലത്തിൽ, സ്പോട്ട് ഗോൾഡ് ഔൺസിന് $ 2,415.05 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വവും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണവിലയിലെ മാറ്റത്തിന് കാരണമായെന്ന് സീനിയർ മാർക്കറ്റ് അനലിസ്റ്റായ കെൽവിൻ വോംഗ് പറഞ്ഞു. ഫെഡറൽ നിരക്ക് കുറയ്ക്കൽ പ്രതീക്ഷകളും ആഗോള അനിശ്ചിതത്വങ്ങളും മൂലം വരും ആഴ്ചകളിലും മാസങ്ങളിലും സ്വർണവിലയിൽ മാറ്റമുണ്ടാകുമെന്നാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിന്മേൽ ജൂലൈ 17 ന് സ്വർണ്ണ വില ചരിത്രപരമായ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി എക്സ്എസ്.കോമിലെ മാർക്കറ്റ് അനലിസ്റ്റ് അൻ്റോണിയോ ഏണസ്റ്റോ ഡി ജിയാകോമോ പറഞ്ഞു. വില ഔൺസിന് 2,483.00 ഡോളറിലെത്തി. ഇത് വിപണി പ്രതീക്ഷകളെ മറികടക്കുകയും ഭാവിയിലെ പണ നയങ്ങളിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബറിൽ നിരക്ക് കുറയ്ക്കാനുള്ള ഉയർന്ന സാധ്യതയുള്ളതിനാൽ, സാമ്പത്തിക അനിശ്ചിതത്വത്തിൻ്റെ കാലത്ത് സുരക്ഷിതമായ സ്വത്ത് എന്ന നിലയിൽ സ്വർണത്തിൻ്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഡിമാൻഡ് ശക്തമായി തന്നെ തുടരുമെന്ന് അൻ്റോണിയോ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9