Posted By rosemary Posted On

ദുബായ് പ്രോപ്പർട്ടി പദ്ധതികൾ ‘മിനിറ്റുകൾക്കുള്ളിൽ’ വിറ്റു; 90% സ്വന്തമാക്കിയത്…

ദുബായിൽ റിയൽ എസ്റ്റേറ്റി​ന്റെ ആവശ്യം ശക്തമായി തുടരുകയാണെന്ന് തെളിയിക്കുന്നതായിരുന്നു ദുബായ് പ്രോപ്പർട്ടി പദ്ധതികൾ ‘മിനിറ്റുകൾക്കുള്ളിൽ’ വിറ്റുപോയത്. ദുബായിലെ ടയർ 1 ഡവലപ്പർമാരുടെ പ്രോപ്പർട്ടി പ്രോജക്ടുകളെല്ലാം മിനിറ്റുകൾക്കുള്ളിലാണ് വിൽപ്പനയായത്. മെരാസ് പ്രോജക്റ്റ് 45 മിനിറ്റിനുള്ളിലും അബുദാബി ഡെവലപ്പർ അൽദാർ പ്രോപ്പർട്ടീസ് അതിൻ്റെ പ്രോജക്റ്റില 660 യൂണിറ്റുകൾ 72 മണിക്കൂറിനുള്ളിലും വെർവ് സിറ്റി വാക്ക് 45 മിനിറ്റിനുള്ളിലും വിറ്റു. ടയർ 1 ഡവലപ്പർമാർക്ക് വലിയ നേട്ടമാണുണ്ടാക്കാൻ സാധിച്ചത്. ടയർ 1 ഡെവലപ്പർമാരിൽ മെരാസ്, ദുബായ് ഹോൾഡിംഗ്, എമാർ പ്രോപ്പർട്ടീസ്, നഖീൽ, ഡമാക് പ്രോപ്പർട്ടീസ് എന്നിവ ഉൾപ്പെടുന്നു. പ്രധാനമായും, ടയർ 1 ഡവലപ്പർമാരുടെ പ്രോജക്റ്റുകളിൽ ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് ബാങ്കുകൾ മോർട്ട്ഗേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വിൽപനയുടെ 83 ശതമാനവും സ്വന്തമാക്കിയത്, പ്രവാസി താമസക്കാരും വിദേശ ബയർമാരുമാണ്. ഇന്ത്യൻ, ഈജിപ്ഷ്യൻ, ബ്രിട്ടീഷ് പൗരന്മാരാണ് ഇതിൽ മുൻപന്തിയിൽ. വിൽപനയുടെ ബാക്കി 17 ശതമാനവും യുഎഇ പൗരന്മാരാണ് സ്വന്തമാക്കിയത്. വിൽപ്പനയിൽ 28 ശതമാനം സ്വന്തമാക്കിയത് സ്ത്രീകളാണ്. വ്യാവസായിക പഠനങ്ങൾ അനുസരിച്ച്, വാങ്ങുന്നവരിൽ 56 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരാണ്. പ്രോജക്ടുകളിൽ കടൽത്തീര പദ്ധതികളിൽ കൂടുതൽ താത്പര്യം കാണിക്കുന്നത് യൂറോപ്യൻ പൗരന്മാരാണ്. “നിലവിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ തമ്മിലുള്ള മത്സരം ശക്തമാവുകയാണ്, കൂടാതെ നിരവധി സുപ്രധാന ഘടകങ്ങളാണ് ആരാണ് വേറിട്ടുനിൽക്കുന്നത് എന്ന് തീരുമാനിക്കുന്നത്,”എന്ന് ഫാം പ്രോപ്പർട്ടീസ് സിഇഒ ഫിറാസ് അൽ മസാദി പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *