തട്ടിപ്പുകാർ അനുദിനം പുതിയ മാർഗങ്ങൾ തേടുകയാണ്. ഓഡിയോ ഡിപ്ഫേക്കാണ് ഇപ്പോൾ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പ് രീതികളിലൊന്ന്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായത്തോടെ മുഖവും ശബ്ദവുമെല്ലാം പകർത്തി തട്ടിപ്പു നടത്താൻ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഹോങ്കോംഗിലെ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് കമ്പനിക്ക് എഐ ഡീപ് ഫേക് വീഡിയോ കോൾ തട്ടിപ്പിലൂടെ 94 ദശലക്ഷം ദിർഹം നഷ്ടമായെന്ന് വിമൻ ഇൻ സൈബർ സെക്യൂരിറ്റി മിഡിൽ ഈസ്റ്റിൻ്റെ സ്ഥാപക പങ്കാളിയും ബോർഡ് അംഗവുമായ ഐറിൻ കോർപസ് പറയുന്നു. “സ്‌കാമർമാർ നിങ്ങളെ ഫോൺ സംഭാഷണങ്ങളിൽ ഏർപ്പെടുത്തും, അതുവഴി അവർക്ക് നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യാനും ഭാവിയിലെ തട്ടിപ്പുകളിൽ അത് ഉപയോഗിക്കാനും കഴിയും, ഒന്നിലധികം പങ്കാളികളുള്ള സൂം മീറ്റിംഗുകളിലും ഇത് ചെയ്യാൻ കഴിയും ” എന്ന് ഐറിൻ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഓഡിയോ ഡീപ്ഫേക്കുകൾക്കായി, ഉപയോഗിക്കുന്ന വാക്കുകൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറയുന്നു, അതായത് “നിങ്ങൾക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ ലഭിക്കുകയാണെങ്കിൽ, പ്രത്യേകിച്ചും ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന ഉത്തരം ആവശ്യമുള്ള ചോദ്യങ്ങളുമായി കോളർ സംഭാഷണം ആരംഭിക്കുകയാണെങ്കിൽ, ജാഗ്രത പാലിക്കുക.” തട്ടിപ്പുകാർ ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത്? “സ്‌കാമർമാർക്ക് ഒരു ചാറ്റ്‌ബോട്ട് ഉപയോഗിച്ച് കോളുകൾ ആരംഭിക്കാൻ കഴിയും, കൂടാതെ ഒരു ചാറ്റ്‌ബോട്ടിലൂടെ പണമിടപാട് അഭ്യർത്ഥന സ്ഥിരീകരിക്കുമ്പോൾ ചോദിക്കുന്ന: ‘നിങ്ങൾക്ക് പേയ്‌മെൻ്റ് ആരംഭിക്കാൻ താൽപ്പര്യമുണ്ടോ. ഇത് ശരിയാണോ?’ എന്നാണ്. അത് സ്‌കാമർമാർക്ക് റെക്കോർഡ് ചെയ്‌ത് ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ ഉത്തരം ഉപയോഗിക്കാൻ കഴിയും. അതിനാൽ അജ്ഞാതർ വിളിക്കുമ്പോൾ ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ തുടങ്ങിയ സ്ഥിരീകരണ വാക്യങ്ങൾ ഉപയോഗിച്ച് ഉത്തരം നൽകുന്നത് ഒഴിവാക്കണം. ഇതുകൂടാതെ ശബ്ദം ഉപയോഗിച്ച് ഐഡൻ്റിറ്റി പരിശോധനയ്‌ക്കായുള്ള ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ കബളിപ്പിക്കാനും ഉപയോഗിക്കാം.
ഇത് നിയമാനുസൃതമായ കോളാണെന്ന് ലൈനിലുള്ള ആളെ വിശ്വസിപ്പിക്കാൻ സ്‌കാമർമാർ പല സ്ഥിരീകരണ തന്ത്രങ്ങളും ഉപയോഗിക്കും. നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ആദ്യ അക്കങ്ങൾ 784-19 ആണെന്നെല്ലാം പറഞ്ഞായിരിക്കും അവർ തുടങ്ങുക. ആ ചതിയിൽ വീണാൽ പണവും വിവരങ്ങളും നഷ്ടമാകും. മിക്ക സ്‌കാം കോളർമാരും തങ്ങൾ ബാങ്കുകൾ, സെൻട്രൽ ബാങ്കുകൾ, പോലീസ്, യൂട്ടിലിറ്റി കമ്പനികൾ എന്നിവയിൽ നിന്നുള്ളവരാണെന്ന് നടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും സ്കാമർമാർക്ക് നിങ്ങൾ ആരാണെന്നോ നിങ്ങളുടെ ശീലങ്ങൾ എന്താണെന്നോ അറിയില്ല. അവർ അത്തരം ചോദ്യങ്ങൾ ചോദിച്ചാൽ ജാഗ്രത പാലിക്കുകയും അവർക്ക് എന്തിനാണ് ഇത്തരം വിവരങ്ങൾ അറിയേണ്ടതെന്ന് മറുചോദ്യം ചോദിക്കേണ്ടതുമാണെന്ന് എഐ വിന്യാസ, സേവന ഓർഗനൈസേഷനായ റെയ്‌സറിലെ സിഇഒ ജെഡി ആക്‌ലി പറഞ്ഞു. അസാധാരണമായ രീതിയിൽ പണമടയ്ക്കാനുള്ള അഭ്യർത്ഥനയാണ് ജാഗ്രത പാലിക്കേണ്ട രണ്ടാമത്തെ കാര്യം. നിയമാനുസൃതമായി ബിസിനസ്സ് ചെയ്യുന്നതോ സേവനം നടത്തുന്നതോ ആയ സ്ഥാപനങ്ങൾ യാതൊരു തരത്തിലും സമ്മാന കാർഡോ പണ കൈമാറ്റമോ ആവശ്യപ്പെടില്ല. നിങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയാനും മറ്റുമായി തോന്നുന്നെങ്കിൽ ഒരു കോൾ ബാക്ക് നമ്പർ ആവശ്യപ്പെടുക. തിരികെ വിളിക്കാമെന്നും പറയുക. അപ്പോൾ അവർ നിങ്ങളെ ആ കോളിൽ തന്നെ നിലനിർത്താനും പേയ്മെന്റ് നടത്താനും ശ്രമിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കണം. പലപ്പോഴും നിങ്ങൾ തിരക്കുപിടിച്ച് ജോലിക്കോ മറ്റോ തിരിക്കുമ്പോഴായിരിക്കും സ്കാമർമാർ വിളിക്കുന്നത്. കൃത്യമായി കാര്യങ്ങൾ മനസിലാക്കാനോ ബാങ്ക് ഹോട്ട്ലൈൻ പോലുള്ളവയിൽ ബന്ധപ്പെടാനോ നിങ്ങളെ അനുവദിക്കാത്ത വിധമായിരിക്കും അവർ തട്ടിപ്പുമായി മുന്നോട്ട് പോവുകയെന്ന് ഗൾഫ് ലോ കോർപ്പറേറ്റ്-വാണിജ്യ വിഭാഗം ഡയറക്ടർ ബാർണി അൽമാസർ അഭിപ്രായപ്പെട്ടു. ഓഡിയോ ഡീപ്‌ഫേക്കിൻ്റെയും മറ്റ് അനുബന്ധ തട്ടിപ്പുകളുടെയും ആഘാതം ചെറുക്കുന്നതിന് കൃത്യമായ അറിവും ബോധവത്കരണവും നിർണായകമാണെന്ന് അൽമസർ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവും പിഴയും തുടർന്നുള്ള നാടുകടത്തലും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ചുമത്തുന്നതാണ്. നിയമപ്രകാരം വ്യക്തിഗത ഡാറ്റ റെക്കോർഡുചെയ്യുന്നതും പങ്കിടുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡീപ്ഫേക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെടുമ്പോൾ ജാഗ്രത വേണം. കൂടാതെ വിമർശനാത്മക ചിന്തയോടെ വേണം പ്രവർത്തിക്കാൻ. നിങ്ങളുടെ കണ്ണുകൾ കാണുന്നതോ ചെവി കേൾക്കുന്നതോ മാത്രം ആയ കാര്യങ്ങൾ വിശ്വസിക്കരുത്. അവ പരിശോധിച്ചറിയണമെന്ന് അൽമസർ വ്യക്തമാക്കി.