ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 8 ദിർഹം വരെ കുറഞ്ഞു. ഇന്നലെ ഗ്രാമിന് 298.5 ദിർഹമായിരുന്നു മാർക്കറ്റ് അവസാനിക്കുമ്പോഴുണ്ടായിരുന്ന നിരക്ക് എന്നാലിന്ന് 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ് 290.75 ആയി. 22K, 21K, 18K സ്വർണത്തിന് യഥാക്രമം ഗ്രാമിന് 269.25 ദിർഹം, 260.75 ദിർഹം, 223.5 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിൽ, സ്പോട്ട് സ്വർണ്ണ വില വെള്ളിയാഴ്ച ഔൺസിന് 2,406 ഡോളറായി കുറഞ്ഞു, കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ മുന്നേറ്റത്തിന് ശേഷം 1.46 ശതമാനം കുറവ് രേഖപ്പെടുത്തി. ഏഷ്യൻ നിക്ഷേപ പ്രവാഹങ്ങൾ, ഉപഭോക്തൃ ഡിമാൻഡ്, ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിൻ്റെ സ്ഥിരമായ ഇടിവ്, തുടർച്ചയായ സെൻട്രൽ ബാങ്ക് വാങ്ങൽ തുടങ്ങിയവയെല്ലാം സ്വർണവിലയെ ബാധിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9