യുഎഇയിൽ വീട്ടുജോലിക്ക് എത്തുന്നവരുടെ താമസവും ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് റിക്രൂട്ടിംഗ് ഏജൻസികളാണെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. തൊഴിലാളിയുടെ നിയമന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. നിയമനത്തിന് ശേഷം തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിച്ചാൽ റിക്രൂട്ടിങ് സ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്ക്കും. കൂടാതെ വൈദ്യ പരിശോധനയിൽ രോഗം കണ്ടെത്തിയാലും ജോലിക്ക് പ്രാപ്തിയില്ലെങ്കിലും തൊഴിലുടമയ്ക്ക് അവരെ തിരിച്ചയയ്ക്കാം. യുഎഇയിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാൻ അനുമതി ലഭിച്ച റിക്രൂട്ടിംഗ് സെന്ററുകളുടെ എണ്ണം 109 ആയി. 37 എണ്ണം അബുദാബിയിലാണ്. അംഗീകൃത ഓഫിസുകളുടെ വിശദാംശങ്ങൾ https://www.mohre.gov.ae/ എന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭിക്കും. യുഎഇയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് മാനവ വിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടണം. നിയമലംഘനം നടത്തിയാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്കായാലും വീട്ടുജോലിക്കാരെ അനുമതി കൂടാതെ റിക്രൂട്ട് ചെയ്യാൻ പാടില്ല. പെർമിറ്റില്ലാതെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരും പാർട് ടൈം ജോലിക്കാരെ അനധികൃതമായി നിയമിക്കുന്നതുമെല്ലാം നിയമലംഘനമാണ്. റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയത്തിന്റെ സ്മാർട് ആപ് വഴിയോ 600590000 എന്ന നമ്പറിലോ അറിയിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9