
ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു
ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. എയർപോർട്ട് അഗ്നിശമനസേന ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചെന്ന് അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി ടെർമിനൽ 2-ലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചത്. നാൽപ്പത് മിനിറ്റിന് ശേഷം സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് ഖേദം പ്രകടിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)