ട്രാൻസിറ്റ് വിസ: യുഎഇയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ

യുഎഇ വിമാനത്താവളം വഴി മറ്റ് രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ട്രാൻസിറ്റ് വിസകൾ നേടാം. ട്രാൻസിറ്റ് വിസകൾ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ എയർലൈനുകൾ വഴി മാത്രമേ ലഭിക്കുകയുള്ളൂ. യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പേ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എൺപതിലേറെ രാജ്യങ്ങളിലെ പൗരന്മാർക്ക് മുപ്പതോ തൊണ്ണൂറോ ദിവസത്തേക്ക് വിസ രഹിതമായ താമസത്തിന് രാജ്യത്ത് അനുമതിയുണ്ട്. ഇന്ത്യൻ പൗരൻമാർക്ക് യു.എസ്. വിസിറ്റ് വിസയോ, ഗ്രീൻ കാർഡോ, യു.കെ. യുടെയോ യൂറോപ്യൻ യൂണിയന്റെയോ താമസ വിസയോ ഉണ്ടെങ്കിൽ അവർക്കും ഓൺഅറൈവൽ വിസയ്ക്ക് അർഹതയുണ്ട്. അവയ്ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി വേണമെന്നു മാത്രം. 48 മണിക്കൂറിനും 96 മണിക്കൂറിനുമുള്ള ട്രാൻസിറ്റ് വിസകളും ലഭ്യമാണ്. ട്രാൻസിറ്റ് വിസയ്ക്കായി വേണ്ടി വരുന്ന ചെലവുകളെ കുറിച്ച് അറിയാൻ ട്രാവൽ ഏജൻസികളുമായോ വിമാനക്കമ്പനികളുമായോ ബന്ധപ്പെടണം. ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് മൂന്ന് മാസ കാലാവധിയുള്ള പാസ്‌പോർട്ട്, വെളുത്ത പശ്ചാത്തലത്തിലുള്ള ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, യുഎഇയിൽ നിന്ന് പോവാൻ ഉദ്ദേശിക്കുന്ന മൂന്നാമത്തെ രാജ്യത്തിലേക്കുള്ള മുൻകൂർ വിമാന ടിക്കറ്റ് എന്നിവ വേണം. ടിക്കറ്റ് ബുക്ക് ചെയ്തശേഷം എയർലൈനിന്റെ വെബ്സൈറ്റ് സന്ദർശിച്ച് അതിലെ ലിങ്ക് വഴി ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ വിമാനത്താവളത്തിലേക്കുള്ള യാത്രയും പുറത്തേക്കുള്ള യാത്രയും ഒരു ടിക്കറ്റിൽ (പി.എൻ.ആർ.) ആയിരിക്കണമെന്നും നിബന്ധനയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy