യുഎഇയിലെ പ്രവാസികൾക്ക് ഉൾപ്പെടെ ഇനി ലഭിക്കാനിരിക്കുന്ന ഈ വർഷത്തെ നീണ്ട പൊതുഅവധി ദിനങ്ങൾ

2024 വർഷത്തി​ന്റെ രണ്ടാം പകുതിയിൽ പ്രിയപ്പെട്ടവരുമൊന്നിച്ച് യാത്ര ചെയ്യാനോ സമയം ചെലവഴിക്കാനോ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വർഷം ഇനി വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ അറിയുന്നത് ​ഗുണകരമാണ്. ഈ വർഷത്തെ അൽ-മൗലിദ് അൽ-നബവിസ് റാബി, അൽ-അവ്വൽ 12നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ 2024 സെപ്റ്റംബർ 15-ന് മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിൽ പൊതുഅവധിയുണ്ടാകും. അന്നേ ദിവസം ഞായറാഴ്ചയാണ്. ജൂലൈ 7 ഞായറാഴ്ച ഇസ്ലാമിക പുതുവത്സരം വന്നപ്പോൾ, അധിക അവധി നൽകിയില്ല, എന്നാൽ വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ പൊതു അവധി നൽകുമോ എന്നറിയാൻ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം. വർഷം തോറും ഡിസംബർ 1-ന് അനുസ്മരണ ദിനം (മുമ്പ് രക്തസാക്ഷി ദിനം എന്നറിയപ്പെട്ടിരുന്നു) ആചരിക്കുന്നുണ്ട്. ഈ വർഷം ഞായറാഴ്ചയാണ് വരുന്നത്. ഇതിന് ശേഷം, യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു, അത് ഡിസംബർ 2, 3 തീയതികളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വരുന്നു. ശനി,ഞായർ ദിവസങ്ങളിലെ അവധിയടക്കം നാല് ദിവസത്തെ ഇടവേളയായിരിക്കും ലഭിക്കുക. ഇതിനുശേഷം, അടുത്ത അവധിക്കാലം 2025ലായിരിക്കും ഉണ്ടാവുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy