നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും, കിഴക്കൻ തീരത്ത് രാവിലെയോടെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. കിഴക്കോട്ടും തെക്കോട്ടും സംവഹന മേഘങ്ങൾ രൂപപ്പെട്ടേക്കാം. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ദുബായിൽ 33 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ദ്വീപുകളിലും തീരപ്രദേശങ്ങളിലും ഈർപ്പം 90 ശതമാനവും ആന്തരിക മേഖലയിൽ 15 ശതമാനവും വരെ ഉയരാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9