നിയന്ത്രണംവിട്ട വാഹനത്തിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്; വീ‍ഡിയോ പങ്കുവെച്ച് അധികൃതർ

അബുദാബിയിൽ ഷവാമേഖ് സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോയ കാറിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്. അബുദാബി പൊലീസിൻ്റെ കൃത്യമായി ഇടപെടലിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. അപകടത്തിൻ്റെ വീഡിയോ അബുദാബി സെക്യൂരിറ്റി മീഡിയ മേധാവി ലെഫ്റ്റനൻ്റ് കേണൽ നാസർ അൽ സെയ്ദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അമിതവേഗതയിൽ പോകുന്ന കാറിന് മുന്നിൽ പൊലീസ് കൃത്യമയാ പ്ലാനിം​ഗ് ഓട് കൂടി ഡ്രൈവറെ രക്ഷിച്ചുവെന്ന് ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ക്ലിപ്പിൽ നിന്ന് മനസ്സിലാക്കാം. വീഡിയോയിൽ കാർ ഡ്രൈവർ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ഫോൺ കോളിലാണ്, പൊലീസ് ഉദ്യോ​ഗസ്ഥൻ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണഅ കാർ ഡ്രൈവർ മുന്നോട്ട് പോകുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

തകരാർ സംഭവിച്ച കാറിന് മുന്നിൽ പൊലീസ് കാർ നിലയുറപ്പിച്ച് നിർത്താൻ ശ്രമിച്ചു. ഇത് എയർബാഗ് പ്രവർത്തനക്ഷമമാക്കുമെന്ന് ഡ്രൈവർ പേടിച്ചിരുന്നുവെങ്കിലും നിർദ്ദേശങ്ങൾ പാലിച്ചു. നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം, പൊലീസ് കാർ കൂടുതൽ സമ്മർദ്ദം ചെലുത്തി, തകരാറിലായ വാഹനം ക്രമേണ വേഗത കുറയ്ക്കുകയും ഒടുവിൽ നിർത്തുകയും ചെയ്തു. കാറിൻ്റെ ക്രൂയിസ് കൺട്രോൾ നഷ്ടമായതിനെ തുടർന്ന് കാർ ഉടമ പൊലീസിനെ വിളിച്ചതായും അവർ വളരെ വേഗത്തിൽ പ്രതികരിച്ചതായും ലെഫ്റ്റനൻ്റ് കേണൽ അൽ സെയ്ദി പറഞ്ഞു. ക്രൂയിസ് കൺട്രോൾ തകരാറിലായ ഡ്രൈവറെ യുഎഇ പോലീസ് രക്ഷപ്പെടുത്തുന്നത് ഇതാദ്യമല്ലെന്നും അധികൃത‍ർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy