പ്രവാസികളുടെ അവധി നീട്ടേണ്ടി വന്നാൽ തൊഴിലുടമ ജോലിയിൽ നിന്ന് പിരിച്ചുവിടുമോ? അറിയാം നിയമാവലികൾ

നാട്ടിൽ നിന്ന് ജോലിക്കായി ആയിരക്കണക്കിനാളുകളാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇങ്ങനെ പ്രവാസ ലോകത്ത് എത്തുന്നവർ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും നാട്ടിൽ വരുന്നത്. എന്നാൽ അവധി കഴിഞ്ഞ് തിരികെ എ്തതുന്നത് വരെ ഒരു ആശങ്കയാണ് ഇവരുടെ ഉള്ളിൽ. കാരണം അവധി നീട്ടിയാൽ തൊഴിൽ ഉടമയ്ക്ക് അതിന്റെ പേരിൽ പിരിച്ചുവിടുമോ എന്നുള്ള കാര്യമൊക്കെ ആലോചിച്ച്. നാട്ടിലെത്തി ശേഷം അവധി നീട്ടേണ്ടി വന്നാൽ തൊഴിലുടമ ജോലിയിൽ നിന്ന് പിരിച്ചുവിടുമോ എന്ന് ആശങ്കപ്പെടുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

  1. തൊഴിൽ ഉടമയ്ക്ക് അവധി നീട്ടാനുള്ള അപേക്ഷ നൽകി അത് നിരസിച്ച ശേഷം പ്രത്യേക സാഹചര്യങ്ങളാൽ തൊഴിലാളിക്ക് അവധി നീട്ടേണ്ടി വന്നാൽ അയാളെ പിരിച്ചുവിടുമോ?
  2. ലീവ് ബാക്കിയുണ്ടെന്നിരിക്കെ തൊഴിലാളിയുടെ അവധി അപേക്ഷ തൊഴിലുടമയ്ക്ക് നിരസിക്കാനാവുമോ?
  • യുഎഇയിൽ ഒരു വർഷത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കുന്ന തൊഴിലാളിക്ക് തുടർന്നുള്ള ഓരോ വർഷവും പ്രതിവർഷം 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. തൊഴിൽ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33ന്റെ ആർട്ടിക്കിൾ (29) (1) (എ) പ്രകാരമാണിത്.
  • മുഴുവൻ വേതനത്തോടൊപ്പം പ്രതിവർഷം 30 ദിവസത്തെ വാർഷിക അവധിക്കുള്ള അവകാശം ഒരു തൊഴിലാളിക്ക് ഉണ്ട്.
  • യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (29) (4) പ്രകാരം ജീവനക്കാരുടെ വാർഷിക അവധിയുടെ തീയതികൾ തീരുമാനിക്കുന്നത് തൊഴിലുടമയുടെ വിവേചനാധികാരത്തിലാണ്.
  • തൊഴിലുടമയ്ക്ക് ജോലി ആവശ്യകതകൾക്കനുസൃതമായും ജീവനക്കാരനുമായുള്ള ചർച്ചകൾക്കുശേഷവും അവധി തീയതികൾ നിശ്ചയിക്കാം.
  • അല്ലെങ്കിൽ ജോലിയുടെ സുഗമമായ നടത്തിപ്പിനായി ജീവനക്കാർക്കിടയിൽ ലീവ് തിരിക്കാം. അവധിയുടെ തീയതി കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും തൊഴിലുടമ ജീവനക്കാരനെ അറിയിക്കണം.
  • തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 34 അനുസരിച്ച്, കൃത്യമായ കാരണമില്ലാതെ അംഗീകൃത അവധി കാലയളവിനുശേഷം ജീവനക്കാരൻ നേരിട്ട് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ആ കാലയളവിലെ ശമ്പളത്തിന് അർഹതയുണ്ടായിരിക്കുകയില്ല.
  • യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 44(8) പ്രകാരം, ഒരു വർഷത്തിൽ തുടർച്ചയായി ഏഴ് ദിവസമോ ഇടവിട്ട് ഇരുപത് ദിവസങ്ങളോ ​​കൃത്യമായ കാരണമില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാരനെ ഒരു അറിയിപ്പ് കൂടാതെ തൊഴിലുടമയ്ക്ക് പിരിച്ചുവിടാം.
  • അവധി നീട്ടുന്നതിന് സത്യസന്ധമായ കാരണമുള്ളവർ ഇതു സംബന്ധിച്ച രേഖകൾ തൊഴിലു‌ടമയ്ക്ക് സമർപ്പിച്ച് കാര്യം പറയാം.
  • തൊഴിലുടമയുടെ അംഗീകാരമില്ലാതെ വാർഷിക അവധി നീട്ടുകയാണെങ്കിൽ ശമ്പളം നഷ്‌ടപ്പെടൽ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിവ നേരിടേണ്ടി വന്നേക്കാം.
  • സാധുവായ കാരണം ഉണ്ടായിട്ടും പിരിച്ചുവിടുകയാണെങ്കിൽ അവശ്യ രേഖകൾ സമർപ്പിച്ച് ഇതിനെ ചോദ്യം ചെയ്യാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy