ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായത് വളരെ ചെറിയ തീപ്പിടിത്തമാണെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി പത്ത് മണിയോടെയാണ് ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായത്. ഇതിൻ്റെ പേരിൽ തടസ്സങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തിയാണ് ചെക്ക് – ഇൻ നടപടികൾ നിർത്തിവെച്ചത്. സിവിൽ ഡിഫൻസുമായി ചേർന്ന് തീ അതിവേഗം നിയന്ത്രണവിധേയമാക്കി. ഏകദേശം 40 മിനിറ്റിന് ശേഷം ചെക്ക്-ഇൻ പുനരാരംഭിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളത്തിൻ്റെ പ്രവർത്തനം നിലവിൽ സുഗമമായി നടക്കുന്നുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.
യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നെന്നും അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9