ദുബായ് – ഷാർജ യാത്രകൾ കൂടുതൽ എളുപ്പമാക്കാം, 5 ​ഗതാ​ഗത മാർ​ഗങ്ങൾ

ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ, വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഒരു ഓപ്ഷനാണോ നിങ്ങൾ അന്വേഷിക്കുന്നത്? മണൽ നിറഞ്ഞ അതിർത്തിയാൽ വേർതിരിക്കുന്ന രണ്ട് നഗരങ്ങൾക്കിടയിൽ കാറോ മെട്രോയോ ഇല്ലാതെ സൗകര്യപ്രദമായ തരത്തിൽ യാത്ര ചെയ്യാം. ചെലവുകുറഞ്ഞ ​ഗതാ​ഗത മാർ​ഗങ്ങളിലൊന്ന് ബസ് യാത്രയാണ്. കൂടാതെ കാബ്, എയർപോർട്ട് ഷട്ടിൽ, ഫെറി സൗകര്യങ്ങളും പൊതുജനങ്ങൾക്ക് ഉപയോ​ഗപ്പെടുത്താം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ബസുകൾ
തിരക്കേറിയ രണ്ട് നഗരങ്ങൾക്കിടയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ആർടിഎ നിരവധി ബസ് റൂട്ടുകൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത നിരക്കുകളിലാണ് രണ്ട് നഗരങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് ഇ​ന്റർസിറ്റി ബസ് ഓപ്ഷനുകൾ ആരംഭിക്കുന്നത്. ആർടിഎയുടെ സൊഹൈൽ ആപ്ലിക്കേഷൻ പ്രകാരമുള്ള റൂട്ടുകൾ താഴെ ചേർക്കുന്നു.
ദുബായിൽ നിന്ന് ഷാർജയിലേക്ക്
E301 – ഷബാബ് അൽ അഹ്‌ലി (U6) മുതൽ ഷാർജ, അൽ താവൂൺ (V5)
E303 – യൂണിയൻ (T4) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E303A – അൽ സബ്ഖ (S4) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E304 – അൽ സത്വ (P4) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E306 – അൽ ഗുബൈബ (R3) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E307 – ദേര സിറ്റി സെൻ്റർ (S5) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E307A – അബു ഹെയിൽ (T5) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E311 – റാഷിദിയ (T8) മുതൽ ഷാർജ, അൽ ജുബൈൽ (W5)
E315 – എത്തിസലാത്ത് (U8) മുതൽ ഷാർജ, അൽ മുവൈല (W8)
E316 – റാഷിദിയ (T8) മുതൽ ഷാർജ അൽ നോഫ് (W9)

ഷാർജയിൽ നിന്ന് ദുബായിലേക്ക് (ആർടിഎ വാഗ്ദാനം ചെയ്യുന്ന ബസ് സർവീസ്)

E303 – അൽ ജുബൈൽ മുതൽ ദുബായ് വരെ, യൂണിയൻ സ്ക്വയർ
E306 – അൽ ജുബൈലിൽ നിന്ന് ദുബായ്, അൽ ഗുബൈബ വരെ
E307 – അൽ ജുബൈൽ മുതൽ ദുബായ് വരെ, ദെയ്‌റ സിറ്റി സെൻ്റർ
E307A – അൽ ജുബൈൽ മുതൽ ദുബായ് വരെ, അബു ഹെയിൽ മെട്രോ സ്റ്റേഷൻ
E315 – മുവൈലെയിൽ നിന്ന് ദുബായ് വരെ, എത്തിസലാത്ത് മെട്രോ സ്റ്റേഷൻ

(എസ്ആർടിഎ വാഗ്ദാനം ചെയ്യുന്ന ബസ് സർവീസ്)
308 – റോളയിൽ നിന്ന് ദുബായ്, ജബൽ അലി, ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ
309 – റോളയിൽ നിന്ന് ദുബായിലേക്ക്, ഇൻ്റർചേഞ്ച് 4
313 – റോള മുതൽ ദുബായ് വരെ, എയർപോർട്ട് ടെർമിനൽ 2
113 – റോളയിൽ നിന്ന് ദുബായിലേക്ക്, റാഷിദിയ ബസ് സ്റ്റേഷൻ

ടാക്സികൾ
രണ്ട് എമിറേറ്റുകൾക്കിടയിൽ ആർടിഎ കാബ് സർവീസുകളും നടത്തുന്നുണ്ട്. രണ്ട് നഗരങ്ങൾക്കുമിടയിൽ സഞ്ചരിക്കുമ്പോൾ 20 ദിർഹം അധികമായി ഈടാക്കും. ഷാർജയുടെ ട്രാൻസ്‌പോർട്ട് അതോറിറ്റിയായ എസ്ആർടിഎ ദുബായിലേക്ക് സമാനമായ ടാക്സി സേവനം നടത്തുന്നുണ്ട്. 20 ദിർഹം തന്നെയാണ് അധികമായി ഈടാക്കുക. എല്ലാത്തരം യാത്രക്കാരുടെയും ആവശ്യങ്ങൾക്ക് അനുയോജ്യമായി, കരീം, ഊബർ പോലുള്ള കാബ് സേവനങ്ങളുമുണ്ട്. ഇവയിൽ സാധാരണ മുതൽ ആഡംബരം വരെയുള്ള നിരവധി ഓപ്ഷനുകളുണ്ട്.

ഫെറി
ആർടിഎയുടെ ഫെറി സർവീസ് ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ അൽ ഗുബൈബയിൽ നിന്ന് ഷാർജ അക്വേറിയത്തിലേക്കും തിരിച്ചും (FR5) സർവീസ് നടത്തുന്നുണ്ട്.
ചെലവ്: വൺവേ യാത്രയ്ക്ക് 15 ദിർഹം (സിൽവർ കാർഡ്), 25 ദിർഹം (​ഗോൾഡ് കാർഡ്).

എയർപോർട്ട് ഷട്ടിൽ
ദുബായ്, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഓരോ എമിറേറ്റിലേക്കും ഷട്ടിൽ സർവീസുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ബസ് സർവീസ് രാജ്യത്ത് ഇറങ്ങിയതിനുശേഷമോ രാജ്യത്തിന് പുറത്തേക്ക് പോയതിന് ശേഷമോ മറ്റ് നഗരങ്ങളിൽ എത്തിച്ചേരാനുള്ള വേഗമേറിയതും ചെലവുകുറഞ്ഞതുമായ മാർഗമാണ്. ഷാർജ എയർപോർട്ടിൽ നിന്ന് അബുദാബി, ദുബായ്, അൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിലേക്ക് എയർ അറേബ്യ സർവീസ് വാഗ്ദാനം ചെയ്യുന്നു. ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള അൽ ഗുറൈർ സെൻ്ററിലേക്കും തിരിച്ചും സർവീസ് നടത്തുന്നു. ഒരു യാത്രയ്ക്ക് 20 ദിർഹമാണ് ഫീസ്. എണ്ണമറ്റ സ്വകാര്യ ബസ് സർവീസുകളും ടൂറിസം ഏജൻസികളും ദുബായ് വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും ഗതാഗതം വാഗ്ദാനം ചെയ്യുന്നുണ്ട്.

വാടകയ്ക്ക്
വിനോദസഞ്ചാരികൾക്കും താമസക്കാർക്കുമായി യുഎഇയിൽ ഉടനീളം നിരവധി കാർ വാടകയ്‌ക്കെടുക്കൽ ഓപ്ഷനുകൾ ഉണ്ട്. വാടക സ്റ്റോറുകൾക്ക് പുറമേ, ഉപഭോക്താക്കൾക്ക് യുഡ്രൈവ്,ഇകാർ തുടങ്ങിയ ഓൺലൈൻ ഓപ്ഷനുകളും ഉണ്ട്. വാഹനങ്ങളുടെയും ബ്രാൻഡുകളുടെയും വലിയ ശേഖരം തന്നെ ലഭ്യമാണ്. ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy