പുതിയ പദ്ധതി, യുഎഇയിലേക്കുള്ള വിസിറ്റ് വിസയ്ക്കൊപ്പം ഹെൽത്ത് ഇൻഷുറൻസും; വിശദാംശങ്ങൾ

യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോ​ഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻറി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് കൂടി ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുമെന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖ​ലീ​ൽ പ​റ​ഞ്ഞു. പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ പാ​ക്കേ​ജു​ക​ൾ വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും. അതിൽ നിന്നും സന്ദർശക വിസ യാത്രക്കാർക്ക് താത്പര്യമുള്ള സ്കീമുകൾ തെരഞ്ഞെടുക്കാം. നിലവിൽ സ​ന്ദ​ർ​ശ​ക വി​സ ല​ഭി​ച്ച ശേ​ഷം അം​ഗീ​കൃ​ത സ്വ​കാ​ര്യ ഇ​ൻ​ഷു​റ​ൻ​സ്​ സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ത്ത രേ​ഖ ഇ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്​ സ​മ​യ​ത്ത്​ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. എന്നാൽ പുതിയ പദ്ധതി പ്രകാരം വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഔദ്യേ​ഗികമായി ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൂ​ടി ല​ഭ്യ​മാ​വും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വാ​ഗ്ദാ​നം ചെ​യ്യു​കയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy