യാത്രാ നടപടികൾക്ക് ഇനി സെക്കൻഡുകൾ മതി, യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ​ഗേറ്റ് സംവിധാനം

യുഎഇയിലെ വിവിധ എയർപോർട്ടുകളിൽ സ്മാർട്ട് ​ഗേറ്റ് സംവിധാനം നടപ്പാക്കി. ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾക്കുള്ള ക്യൂവിലെ കാത്തുനിൽപ് ഒഴിവാക്കാം. യാത്രക്കാർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസി‍ഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിൽ Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്കിൽ പരിശോധിച്ച് ഉറപ്പിച്ച ശേഷം ക്യൂവിൽ കാത്തുനിൽക്കാതെ നേരെ സ്മാർട് ഗേറ്റിലേക്കു കടക്കാം. പാസ്പോർട്ട് നമ്പർ, വീസ ഫയൽ നമ്പർ, യുഡിബി നമ്പർ, എമിറേറ്റ്സ് ഐ ഡി വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും നൽകേണ്ടതായി വരും. റസിഡൻസ് വീസയുള്ളവർക്കു പുറമേ ഒരിക്കലെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയവർക്കും സ്മാർട് ഗേറ്റിലൂടെ ഇമിഗ്രേഷൻ നടത്താം. ദുബായ് വിമാനത്താവളത്തിൽ 127 സ്മാർട്‌ ഗേറ്റുകളുണ്ട്. കഴിഞ്ഞ വർഷം മാത്രം 2.1 കോടി യാത്രക്കാരാണ് ഗേറ്റ് ഉപയോഗിച്ചത്. ഈ സംവിധാനം അബുദാബി വിമാനത്താവളത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെൽഫ് സർവീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷൻ സ്മാർട് ഗേറ്റ്, ബോർഡിങ് ഗേറ്റ് എന്നിവിടങ്ങളിൽ ബയോമെട്രിക്സാണ് ഉപയോ​ഗിക്കുന്നത്. പുതിയ രീതിയിലൂടെ രേഖകളുടെ പരിശോധനയ്ക്ക് വെറും 7 സെക്കൻഡ് മതി യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy