പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യാം; എന്നാൽ…

പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന ഓഫറുകളാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. മസ്‌കത്ത്, സലാല സെക്ടറുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സർവ്വീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്.

  • മസ്‌കത്തിൽ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും.
  • കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡൽഹി, ജയ്പൂർ ലക്‌നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് ടിക്കറ്റ് നിരക്ക്.
  • സെപ്തംബർ 15നും ഡിസംബർ 15നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
  • ഈ മാസം 31ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിബന്ധനയുണ്ട്.
  • അതേസമയം, ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതൽ ബാഗേജിന് അധികം തുക നൽകണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy