ഇനി കാശ് കൊടുക്കാതെ യാത്ര ചെയ്യാൻ കഴിയില്ല; പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് സിസ്റ്റം

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കാൻ പോകുന്ന പുതിയ ബസുകളിൽ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനം സ്ഥാപിക്കും. നിരക്ക് വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഓട്ടോമേറ്റഡ് സംവിധാനം സ്ഥാപിക്കുന്നത്. ഈ പുതിയ സംവിധാനത്തിലൂടെ എത്ര യാത്രക്കാർ കൃത്യമായി യാത്ര ചെയ്തുവെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നിലവിൽ, ദുബായിലെ ബസുകളിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും യാത്രക്കാർ നോൽ കാർഡുകൾ ടാപ്പു ചെയ്യണം. എല്ലാ യാത്രക്കാരും ഇത്തരത്തിൽ ടാപ്പ് ചെയ്യുമെന്ന വിശ്വാസത്തിലാണ് യാത്രക്കാരെ ബസിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്. എന്നാൽ, ചില യാത്രക്കാർ ഇത് ഒഴിവാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദുബായിൽ ബസ് ചാർജിൽ വീഴ്ച വരുത്തുന്ന യാത്രക്കാരിൽ നിന്ന് 200 ദിർഹം പിഴ ഈടാക്കും.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ദുബായിൽ ഉടൻ പുറത്തിറക്കാൻ പോകുന്ന 636 പുതിയ ബസുകളിൽ എപിസി സംവിധാനം സ്ഥാപിക്കും. ഇതിൽ 40 ഇലക്ട്രിക് ബസുകൾ, ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങൾക്കായി 146 ആർട്ടിക്യുലേറ്റഡ്, ഡബിൾ ഡെക്കർ ബസുകൾ, 450 സിറ്റി സർവീസ് ബസുകൾ എന്നിവ ഉൾപ്പെടുന്നു. ഡ്രൈവറുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഡ്രൈവർ ബിഹേവിയർ മോണിറ്ററിം​ഗ് സംവിധാനമായ റഖീബ് മിക്ക ബസുകളിലും സജ്ജീകരിച്ചിരിക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഡ്രൈവർ ഐഡൻ്റിറ്റി ഒതൻ്റിക്കേഷനും ഉണ്ടാകും.

എപിസി എങ്ങനെ പ്രവർത്തിക്കുന്നു

എപിസി സംവിധാനത്തിലൂടെ യാത്രക്കാർ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിരീക്ഷിക്കുകയും ആളുകളുടെ എണ്ണം എടുക്കുകയും ചെയ്യും. കൗണ്ടിംഗ് സെൻസറുകൾ വാതിലിലൂടെ കടന്നു പോകുന്ന യാത്രക്കാരെ തൽക്ഷണം കൃത്യമായി കണ്ടെത്തും. ഈ തത്സമയ ഡാറ്റയിലൂടെ ബസിലെ ആളുകളുടെ എണ്ണവും അവരുടെ നോൽ കാർഡുകൾ ടാപ്പുചെയ്ത് യാത്രാക്കൂലി നൽകിയവരുടെ എണ്ണവും താരതമ്യം ചെയ്യാൻ വളരെ പെട്ടെന്ന് സാധിക്കും. നിരക്ക് ശേഖരണം പരിശോധിക്കുന്നതിനു പുറമേ, യാത്രക്കാരുടെ ആവശ്യം അറിയാനും അല്ലെങ്കിൽ ഏത് ലൈനുകളിൽ ഏത് സമയത്താണ് ബസുകൾ എങ്ങനെ വിന്യസിക്കേണ്ടത് എന്നറിയാനും കൗണ്ടിംഗ് സൊല്യൂഷൻ ഉപയോഗിക്കാം.

കഴിഞ്ഞ വർഷം ഏപ്രിലിൽ, ആർടിഎ നടത്തിയ ആറുദിവസത്തെ പരിശോധനയിൽ 1,193 യാത്രക്കാരാണ് ബസ് ചാർജിൽ തിരിമറി നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദുബായിൽ ഉടനീളം നിരവധി സ്ഥലങ്ങളിൽ ആർടിഎ വർഷം മുഴുവനും പരിശോധന കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റി മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ ബലൂഷി നേരത്തെ പറഞ്ഞു. നോൽ കാർഡ് ഉപയോഗിച്ച് യാത്രക്കാർ ബന്ധപ്പെട്ട യാത്രാക്കൂലി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy