Posted By ashwathi Posted On

പാസ്പോർട്ടിൽ ചായക്കറ; യാത്രക്കിടെ കുഴഞ്ഞ് ദമ്പതികൾ! ഒടുവിൽ…

ദമ്പതികളെ വിമാനത്തിൽ കയറ്റാതെ ജീവനക്കാർ. എന്തു കൊണ്ടായിരിക്കും ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ വിമാനത്തിൽ കയറ്റാത്തത് എന്നാവും നിങ്ങൾ ചിന്തിക്കുക അല്ലേ? ദമ്പതികളിൽ ഒരാളുടെ പാസ്പോർട്ടിൽ ചായക്കറ വീണ് നിറം മങ്ങി എന്ന കാരണത്താലാണ് വിമാനത്തിൽ കയറാൻ അനുമതി നൽകാതിരുന്നത്. ഇവരെ എയർപോർട്ടിൽ നിന്നും ഇവരെ പുറത്താക്കിയതായും യാത്ര നിഷേധിച്ചതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്പെയിനിലെ കോസ്റ്റ ബ്രാവയിലേക്ക് ഒരാഴ്ചത്തെ യാത്ര പുറപ്പെടാനിരുന്നതാണ് റോറി അല്ലനും നിന വിൽകിൻസും. ജൂലൈ ഏഴിനാണ് സംഭവം. ബോർഡിങ് ഗേറ്റിലെത്തിയ അവരെ പാസ്പോർട്ടിലെ നിറവ്യത്യാസത്തിൻറെ പേരിൽ തിരിച്ചയയ്ക്കുകയായിരുന്നു. അത് വെറുമൊരു ചായക്കറയാണ് – അല്ലൻ പറഞ്ഞു. പാസ്പോർട്ടിലെ ഈ നിറവ്യത്യാസം കാരണമാണ് യാത്ര നിഷേധിച്ചത്. ഇത് തങ്ങൾ ഉണ്ടാക്കിയ നിയമമല്ല, മറിച്ച് യുകെ പാസ്പോർട്ട് ഓഫീസ് നിഷ്കർഷിക്കുന്ന നിയമം ആണെന്നുമാണ് റയാൻ എയർ അധികൃതരുടെ വിശദീകരണം. പാസ്പോർട്ട് കേടുവന്നതാണെന്നും അതിനാൽ തന്നെ യാത്രയ്ക്ക് സാധുവായതല്ലെന്നും റയാൻ എയർ വക്താവ് പറയുന്നു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

യാത്രക്കായി ഈസ്റ്റ് മിഡ് ലാൻഡ് എയർപോർട്ടിലെത്തിയ ദമ്പതികൾ റയാൻ എയർ ചെക്ക്-ഇൻ ഡെസ്കിൽ പാസ്പോർട്ടുകൾ കാണിച്ചപ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ബോർഡിങ് ഗേറ്റിലെത്തിയപ്പോഴാണ് പ്രശ്നം. റയാൻ എയർ മാനേജർ വിൽകിൻസിൻറെ പാസ്പോർട്ട് പരിശോധിക്കുകയും ചായക്കറ ഉള്ളത് കൊണ്ട് വിമാനത്തിൽ കയറാനാകില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ ഇത് തന്നെ ഞെട്ടിച്ചെന്നും ഇതേ പാസ്പോർട്ട് ഉപയോഗിച്ച് ഈ വർഷം തന്നെ വിദേശയാത്ര നടത്തിയതാണെന്നും അലൻ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഇതേ പാസ്പോർട്ട് ഉപയോഗിച്ച് വിൽകിൻസ് ജെറ്റ്2 വിമാനത്തിൽ യാത്ര ചെയ്തതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *