യുഎഇയിൽ ഹ്യുമിഡിറ്റി ഉയർന്ന് നിൽക്കുകയാണ്. ഇതു കാരണം നിരവധി പ്രശ്നങ്ങളാണ് താമസക്കാർ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇയുടെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്. ഇതു മൂലം വീടുകളിലെ ചുമരുകളിൽ വിള്ളലുകൾ അടക്കമുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ വീടിൻ്റെ വാതിലുകൾ തുറക്കാൻ പ്രയാസം നേരിട്ടതായി താമസക്കാർ പറയുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
പകൽ മുഴുവൻ ഫോൾസ് സീലിങ്ങിൽ നിന്ന് വെള്ളം ഒഴുകുകയും, വീട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ബക്കറ്റുകളും തുണിക്കഷണങ്ങളും വിരിച്ച് വെച്ചിരിക്കുകയാണെന്ന് പലരും പറയുന്നു. ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം നേരിടുന്നത്, വർഷങ്ങളായി യുഎഇയിൽ താമസിക്കുന്നവർ. താപനില ശരാശരി 40 ഡിഗ്രിയിൽ ആണെങ്കിലും, ദേശീയ കാലാവസ്ഥാ കേന്ദ്രം തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 70 ശതമാനത്തിനും 95 ശതമാനത്തിനും ഇടയിലും ഉൾപ്രദേശങ്ങളിൽ 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഹ്യുമിഡിറ്റി ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രവചിച്ചിരുന്നു.