
യുഎഇയിൽ തീപിടുത്തം, കടകൾ കത്തിനശിച്ചു
വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് ഫോർട്ടിലെ പൈതൃക ഗ്രാമത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കിയതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബി അറിയിച്ചു. പുലർച്ചെ 3:14 നാണ് തീപിടുത്തത്തെ കുറിച്ച് ഓപ്പറേഷൻ റൂമിൽ അറിയിപ്പ് ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകളെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)