കാരുണ്യത്തിൻ പ്രതിരൂപം; യുഎഇയിൽ തീപിടുത്തത്തിന് ഇരയായവർക്ക് തകർന്ന കടകൾ അതിവേ​ഗം പുനർനിർമിച്ച് നൽകാൻ ഉത്തരവ്

വ്യാഴാഴ്ച പുലർച്ചെ അൽ ദൈദ് നഗരത്തിലെ ശരിയ മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടങ്ങളുണ്ടായ കടയുടമകൾക്ക് ആശ്വാസമായി അടിയന്തര സഹായവുമായി ഷാർജ ഭരണാധികാരി. ദുരിതബാധിതരായ വ്യാപാരികൾക്ക് ബദൽ കടകൾ ഉടൻ നൽകണമെന്ന് ഷാർജ ഭരണാധികാരി അധികാരികളോട് ഉത്തരവിട്ടു. ഫർണിച്ചർ, ഷെൽഫുകൾ, എയർ കണ്ടീഷനിംഗ് എന്നിവ സജ്ജീകരിച്ച കടകൾ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് പുതിയ മാർക്കറ്റിൽ പുതിയ കടകൾ നൽകി നഷ്ടപരിഹാരം നൽകാനും അവരുടെ നഷ്ടത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. പുതുതായി നിർമ്മിച്ച സമുച്ചയത്തിൽ 60-ലധികം വാണിജ്യ കടകൾ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചതാണ്, പഴയ ചന്തയിലെ കടകൾ പനയോലകൾ കൊണ്ട് താൽക്കാലികമായി നിർമ്മിച്ചവയായിരുന്നു. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബി പറയുന്നതനുസരിച്ച്, പുലർച്ചെ 3:14 നാണ് തീപിടുത്തത്തെ കുറിച്ച് അറിയിപ്പ് ലഭിക്കുന്നത്. ഉടൻ തന്നെ അ​ഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy