വിവിധ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ പിടികൂടാൻ ദുബായിൽ പുതിയ ‘സൈലൻ്റ്’ റഡാർ ക്യാമറകൾ സ്ഥാപിക്കും. പ്രധാന ഹൈവേകളിലെ മറ്റ് സ്പീഡ് ക്യാമറകളെപ്പോലെ അമിത വേഗതയിൽ വാഹനമോടിക്കുന്നവരെ മാത്രമല്ല മറ്റ് നിയമലംഘനങ്ങളും കൃത്യമായി റെക്കോർഡ് ചെയ്യും. ചാരനിറവും കറുപ്പും വരയുള്ള ഈ ക്യാമറാ തൂണുകൾ റെസിഡൻഷ്യൽ ഏരിയകളിലും കാണാനാകും. നിയമലംഘനം നടത്തുമ്പോൾ മറ്റ് ക്യാമറയിൽ നിന്ന് ഫ്ലാഷ് തെളിയുന്നത് പോലെ ഈ ക്യാമറകളിൽ തെളിയില്ല. അതിനാലാണ് ഇവയെ ‘സൈലൻ്റ്’ റഡാർ ക്യാമറകളെന്ന് വിളിക്കുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ കയ്യിൽ പിടിച്ച് ഉപയോഗിച്ചാൽ 800 ദിർഹം പിഴയും ലൈസൻസിൽ 4 പോയിൻ്റുകളും നൽകാം. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാൽ 400 ദിർഹം പിഴയും ലൈസൻസിന് 4 പോയിൻ്റും നൽകാം. പരമാവധി വേഗത പരിധി മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതലായാൽ 300 ദിർഹം പിഴയും മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 1,500 ദിർഹം പിഴയും നിങ്ങളുടെ ലൈസൻസിന് 6 പോയിൻ്റും 15 വാഹനം കണ്ടുകെട്ടലുമുണ്ടാകും. ഗതാഗത ലംഘനങ്ങൾ കണ്ടെത്തുന്നതിന് ദുബായിൽ ഉടനീളം ഒന്നിലധികം സാങ്കേതികവിദ്യകൾ ഇതിനകം തന്നെ നിലവിലുണ്ട്. എന്നിരുന്നാലും എല്ലാ ദൃശ്യങ്ങളും പുറത്തുവിടുന്നതിന് മുമ്പ് രണ്ട് തവണ പരിശോധിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. താമസ സ്ഥലങ്ങളിൽ അടിയന്തര പ്രതികരണ സമയം വർദ്ധിപ്പിക്കുന്നതിനായി ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു. സമൂഹത്തിൽ സുരക്ഷയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പട്രോളിംഗ് സജീവമാക്കിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9