കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ മൂന്നു ദിവസം കൊണ്ട് സ്വർണ്ണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപയും പവന് 760 രൂപ കുറഞ്ഞ് 51200 രൂപയുമായി. ഏപ്രിൽ മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാനുള്ള ചെലവ് 5% പണിക്കൂലി കണക്കാക്കിയാൽ 55,000 രൂപ. ഇതിനിടെ ദുബായിലും സ്വർണ്ണ വില കുറഞ്ഞു. 24 കാരറ്റ് സ്വർണം ഗ്രാമിന് ഒറ്റ ദിവസം 5.25 ദിർഹത്തിൻ്റെ ഇടിവുണ്ടായി (ഏകദേശം 120 രൂപ). ഒരാഴ്ചയ്ക്കിടെ സ്വർണ്ണ വിലയിൽ 12.9 ദിർഹത്തിൻ്റെ കുറവുണ്ടായി. ആഭരണങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിനും വിലയിടിവുണ്ടായി. ഇന്നലെ ഗ്രാമിന് 4.75 ദിർഹത്തിൻ്റെ (108 രൂപ) കുറവാണുണ്ടായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
living in uae
സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം; യുഎഇയിൽ സ്വർണ്ണ വില താഴേക്ക്