യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു

യുഎഇ ഭരണാധികാരി പൗരത്വം നൽകി ആദരിച്ച പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം പെരുംങ്കുഴി സ്വദേശിയായ കാസിം പിളൈള ഇസ്മായിൽ പിളൈള (81) യാണ് ദുബായിലെ സിലിക്കൻ ഒയാസിസിലെ വസതിയിൽ മരിച്ചത്. ദുബായ് കസ്റ്റംസിന്റെ മേധാവിയായി കാസിം പിള്ള 50 വർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് കസ്റ്റംസിന്റെ ഉയർച്ചയ്ക്ക് വേണ്ടി നൽകിയ സേവനങ്ങളെ മാനിച്ചുകൊണ്ട് കാസിം പിളൈളയെ ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പൗരത്വം നൽകി ആദരിച്ചു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിന്റെ ഉപദേശകനായി തുടരുകയും പത്തുവർഷമായി വിശ്രമജീവിതം നയിക്കുകയുമായിരുന്നു. ഭാര്യ: സ്വാലിഹത്ത് കാസിം മക്കൾ : സൈറ (ഇന്തോനേഷ്യ ), സൈമ (ന്യൂസിലാൻഡ്), ഡോ.സുഹൈൽ (അമേരിക്ക). കാസിംപിള്ളയുടെ മൃതദേഹം ദുബായ് അൽ ഖൂസ് ഖബർസ്ഥാനിൽ ഖബറടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy