യുഎഇയിലെ റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവ ഡ്രൈവർ അറസ്റ്റിൽ. റോഡ് സ്റ്റണ്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു റൗണ്ട് എബൗട്ട് നാവിഗേറ്റ് ചെയ്യുന്നതിനിടയിൽ ഡ്രിഫ്റ്റ് ചെയ്ത് കാർ ഇരുചക്രത്തിൽ ഓടിക്കുന്നത് ഉൾപ്പെടെയുള്ള അഭ്യാസപ്രകടനമായിരുന്നു റോഡിൽ നടത്തിയിരുന്നത്. വാഹനമോടിച്ചയാളെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. വാഹനവും പിടിച്ചെടുത്തു. 50,000 ദിർഹം പിഴയും ചുമത്തി. റോഡ് സുരക്ഷാ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾ ദുബായ് പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനമോ വി ആർ ഓൾ പോലീസ്’ സേവനമായ 901-ൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
#News | Dubai Police Apprehend Reckless Youth for Two-Wheel Driving in Nad Al Sheba
— Dubai Policeشرطة دبي (@DubaiPoliceHQ) July 27, 2024
Details: https://t.co/DRF1atN1gI#YourSecurityOurHappiness#SmartSecureTogether pic.twitter.com/CPMHtLxqAT