യുഎഇയിൽ സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നു, ചൂട് കുറയുമോ?

യുഎഇയിൽ സുഹൈൽ നക്ഷത്രത്തി​ന്റെ ഉദയത്തെ കുറിച്ച് ഔദ്യോ​ഗിക അറിയിപ്പ് നൽകി എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ. സുഹൈൽ നക്ഷത്രം പ്രത്യക്ഷമാകാൻ ഇനി ഒരു മാസം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഓ​ഗസ്റ്റ് രണ്ടാം പകുതിയോടെ നക്ഷത്രം ദൃശ്യമാകും. ഈ നക്ഷത്രത്തിന് അറേബ്യൻ ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. കാരണം, പ്രാദേശിക നാടോടിക്കഥകളിൽ, സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം തീവ്രമായ വേനൽച്ചൂടിൻ്റെ അവസാനത്തെയും കൂടുതൽ സുഖകരമായ കാലാവസ്ഥയുടെ തുടക്കത്തെയും അടയാളപ്പെടുത്തുന്നതാണ്. അതിനാൽ തന്നെ കാലാവസ്ഥയിലെ മാറ്റത്തിന് തുടക്കം കുറിക്കുന്ന താരകത്തി​ന്റെ ഉദയം പ്രതീക്ഷിച്ചിരിക്കുകയാണ് ജ്യോതിശാസ്ത്ര ലോകം. കാനിസ് മേജർ നക്ഷത്രസമൂഹത്തിൽ നിന്നുള്ള സിറിയസിന് ശേഷം ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് ലാംഡ വെലോറം എന്ന് അറിയപ്പെടുന്ന സുഹൈൽ നക്ഷത്രം. 27 ദശലക്ഷം വർഷം പഴക്കമുള്ളതും ഭൂമിയിൽ നിന്ന് 310 പ്രകാശവർഷം അകലെയുള്ളതുമായ ഇത് ഒരു കോസ്മിക് ഹെവിവെയ്റ്റാണ്. ചരിത്രപരമായി, ഓഗസ്റ്റ് രണ്ടാം പകുതിയിൽ നക്ഷത്രം കാണപ്പെടുന്നത് വരാനിരിക്കുന്ന തണുത്ത കാലാവസ്ഥയുടെ സൂചകമാണ്. സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം പ്രതീക്ഷ നൽകുന്ന സൂചനയാണെങ്കിലും, താപനില ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കരുത്. ചൂടിൽ ​ഗണ്യമായ കുറവ് അനുഭവപ്പെടുന്നതിന് 70-80 ദിവസം വരെയെടുക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy