ശ്രദ്ധിക്കാം ആരോഗ്യം!! ശരിക്കും ഒരാൾ എത്ര സമയം ഉറങ്ങണം? പഠനം പറയുന്നത്

ഒരു മനുഷ്യൻ എത്ര മണിക്കൂർ വരെ ഉറങ്ങണം? ഉറക്കം ശരീരത്തിന് ആവശ്യമായ ഒന്നാണ്. സ്ട്രെസ് ​ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും മാനസികാരോ​ഗ്യത്തിനും തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സു​ഗമമാക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ആരോ​ഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോ​ഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവാണ് കാരണമാകുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് ഉറക്കം എത്രത്തോളം വേണമെന്നത് നിശ്ചയിക്കുകയെന്ന് വിദ​ഗ്ധർ പറയുന്നു. സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) പറയുന്നത് പ്രകാരം 18-60 വയസ് പ്രായമുള്ള ആളുകൾക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. നവജാതശിശുക്കൾ 14-17 മണിക്കൂർ വരെ ഉറങ്ങും. 6-12 വയസ്സ് വരെയുള്ള കുട്ടികളാണെങ്കിൽ 9-12 മണിക്കൂർ വരെ ഉറങ്ങണം.

നവജാതശിശുക്കൾ (0-3 മാസം)                              14-17 മണിക്കൂർ
ശിശുക്കൾ (4-12 മാസം)                                              12-16 മണിക്കൂർ
കൊച്ചുകുട്ടികൾ (1-2 വയസ്)                                  11-14 മണിക്കൂർ
പ്രീസ്‌കൂൾ കുട്ടികൾ (3-5  വയസ്                            10-13 മണിക്കൂർ
 കുട്ടികൾ (6-12 വയസ്സ്)                                                9-12 മണിക്കൂർ
കൗമാരക്കാർ (13-17 വയസ്സ്)                                       8-10 മണിക്കൂർ
മുതിർന്നവർ (18-60 വയസ്സ്)                                            7 മണിക്കൂറോ അതിൽ കൂടുതലോ
മുതിർന്നവർ (61-64 വയസ്സ്)                                           7-9 മണിക്കൂർ
65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർ  7-8 മണിക്കൂർ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy