പാർട്ട് ടൈം ജോലി തട്ടിപ്പിൽ ദുബായ് ഹോട്ടലുടമക്ക് ഒരായുസിലെ സമ്പാദ്യമെല്ലാം നിമിഷങ്ങൾക്കുള്ളിൽ നഷ്ടമായി

“നിങ്ങൾക്ക് ഒരു പാർട്ട് ടൈം ജോലിയിൽ താൽപ്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. ​ഗൂ​ഗിൾ മാപ്‌സിൽ പ്രവേശിച്ച് ചില റെസ്റ്റോറൻ്റുകൾക്ക് 5-നക്ഷത്ര റേറ്റിംഗ് നൽകുക, നിങ്ങൾക്ക് പണം ലഭിക്കും. ഒരു ടാസ്‌ക്കിന് ഞങ്ങൾ 10 ദിർഹം-400 ദിർഹം നൽകുന്നു, നിങ്ങൾക്ക് പ്രതിദിനം 2,000 ദിർഹം വരെ സമ്പാദിക്കാം.” നിങ്ങൾക്ക് വാട്ട്‌സ്ആപ്പിലോ സാധാരണ ടെക്‌സ്‌റ്റ് വഴിയോ ഇതുപോലുള്ള ഒരു സന്ദേശം ലഭിച്ചിട്ടുണ്ടോ? ഇത്തരമൊരു സന്ദേശം കണ്ടതിന് ശേഷം അധിക വരുമാനത്തിനായി ഈ പാർട്ട് ടൈം ജോലി ചെയ്താലോ എന്ന് തോന്നിയോ? എങ്കിൽ ആ ചിന്ത ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതൊരു തട്ടിപ്പാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9


ദുബായിലെ ഇന്ത്യൻ പ്രവാസിയായ ഒരു ​ഹോട്ടൽ ഉടമയ്ക്ക് ഇത്തരം തട്ടിപ്പിലൂടെ ത​ന്റെ ജീവിത സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടു. 66,000 ദിർഹമാണ് നിമിഷങ്ങൾകൊണ്ട് ഇല്ലാതായത്. തെറ്റ് പൂർണമായും ത​ന്റേതാണ്, എന്നാൽ ഇനി മറ്റുള്ളവരാരും ഈ തട്ടിപ്പിൽ വീഴരുതെന്ന് ആ​ഗ്രഹിക്കുന്നെന്ന് ഇന്ത്യൻ പ്രവാസി പറയുന്നു. ഡിജിറ്റൽ ടാസ്കുകൾ പൂർത്തിയാക്കിയാൽ അക്കൗണ്ടിലേക്ക് പണം നൽകുമെന്നായിരുന്നു വാ​ഗ്ദാനം. അത് അനുസരിച്ച് ആദ്യ ടാസ്കുകൾ പൂർത്തിയാക്കി. ഉടൻ തന്നെ ക്രിപ്റ്റോ വാലറ്റ് വഴി 175 ദിർഹം ക്രെഡിറ്റായി. തുടർന്നുള്ള ടാസ്കുകൾക്ക് ഉയർന്ന കമ്മീഷനാണ് വാ​ഗ്ദാനം ചെയ്യപ്പെട്ടത്. തുടർന്ന് വാലറ്റ് ടോപ് അപ്പ് ചെയ്യാൻ സംഘം ആവശ്യപ്പെട്ടു. അതനുസരിച്ച് 488 ദിർഹം നൽകി ടോപ് അപ്പ് ചെയ്തു. 350 ദിർഹം കമ്മീഷനായി അക്കൗണ്ടിൽ ക്രെഡിറ്റാവുകയും ചെയ്തു. വീണ്ടും ടാസ്കുകൾ ചെയ്തു. വീണ്ടും 749 ദിർഹം വരെയുള്ള ടോപ് അപ്പുകൾ ചെയ്തുകൊണ്ടിരുന്നു. ഓരോ ടാസ്ക് കഴിയുമ്പോഴും പണം പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെങ്കിലും അവസാനം 99,000 ദിർഹം കമ്മീഷൻ ലഭിക്കാൻ 46,000 ദിർഹത്തിന് ടോപ് അപ്പ് ചെയ്യുന്ന ഘട്ടമെത്തി. അപ്രകാരം ചെയ്തു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 20000 ദിർഹം ടാക്സ് അടയ്ക്കാനായിരുന്നു നിർദേശം. പണം ലഭിക്കാനായി നികുതിയെന്ന പേരിൽ ആ പണവുമടച്ചു. എന്നാൽ പണം തിരികെ നൽകുന്നതിന് പകരം വീണ്ടും അറുപതോളം ടാസ്കുകളാണ് സംഘം തനിക്ക് തന്നത്. അപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നെന്ന സത്യം തിരിച്ചറിഞ്ഞതെന്ന് ഇന്ത്യൻ പ്രവാസിയായ യുവതി പറയുന്നു. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴൊക്കെ പുതിയ പുതിയ ടാസ്കുകൾ തന്നുകൊണ്ടിരിക്കുകയായിരുന്നു തട്ടിപ്പു സംഘം. ത​ന്റെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടിരുന്ന സാഹചര്യമായിരുന്നു. അതിനാൽ പാർട്ട് ടൈം ജോലിയിലൂടെ ലഭിക്കുന്ന വരുമാനം സഹായകരമാകുമെന്ന് കരുതിയായിരുന്നു ഇതെല്ലാം ചെയ്തതെന്ന് യുവതി പറഞ്ഞു.

സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് പറയുന്നതനുസരിച്ച്, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇരകളിൽ നിന്ന് ഇതിനകം തന്നെ ഏകദേശം 400 ദശലക്ഷം ദിർഹം തട്ടിപ്പിലൂടെ നഷ്ടമായിട്ടുണ്ട്. അതിലൊരാൾ മാത്രമാണ് ഇന്ത്യൻ പ്രവാസിയായ ഹോട്ടൽ ഉടമ. റാസൽഖൈമ പോലീസ് ഈ തട്ടിപ്പിനെക്കുറിച്ച് താമസക്കാർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. സ്കൈ മീഡിയ എന്ന വ്യാജ വരുമാന ആപ്പിലൂടെ യുഎഇയിലെ നിവാസികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക് കോടികണക്കിന് ദിർഹം നഷ്ടമായിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്താണ് ടാസ്ക് സ്കാം?
ഒരു വീഡിയോ കാണുക, ഒരു പോസ്റ്റ് ലൈക്ക് ചെയ്യുക, അല്ലെങ്കിൽ ഒരു ഓർഡർ സൃഷ്‌ടിക്കുക എന്നിങ്ങനെയുള്ള ലളിതമായ ടാസ്‌ക്കുകൾ പൂർത്തിയാക്കി പണം സമ്പാദിക്കാമെന്ന് അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റോ മൊബൈൽ ആപ്പോ ഈ തട്ടിപ്പിൽ സാധാരണയായി ഉൾപ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് അപ്‌ഗ്രേഡ് ചെയ്യാതെ പരിമിതമായ എണ്ണം ജോലികൾ മാത്രമേ ചെയ്യാൻ കഴിയൂ എന്നതാണ് പ്രത്യേകത.

പ്രാരംഭ പ്രവർത്തനം: ഇരയ്ക്ക് ആകർഷകമായ പാർട്ട് ടൈം ജോലി അവസരവുമായി അവരെ വശീകരിക്കുന്ന ഒരു സന്ദേശം ലഭിക്കുന്നു.
എൻട്രി അസൈൻമെൻ്റുകൾ: യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, സബ്‌സ്‌ക്രൈബ് ചെയ്യുക തുടങ്ങിയ ലളിതമായ ജോലികളാണ് ഇരകൾക്ക് തുടക്കത്തിൽ നൽകുന്നത്. ഈ ജോലികൾ സാധാരണയായി 100-200 ദിർഹം വരെയുള്ള ചെറിയ പേയ്‌മെൻ്റുകൾ നൽകുന്നു.
വിപുലമായ അസൈൻമെൻ്റുകൾ: വിശ്വാസം നേടിയെടുക്കുന്നതിനനുസരിച്ച്, ഇരകളെ ക്രമേണ കൂടുതൽ പ്രധാനപ്പെട്ട ജോലികൾ ഏൽപ്പിക്കുന്നു, പലപ്പോഴും മുൻകൂർ പണമടച്ചു, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.
പണം കൈമാറ്റം: 10 ഇടപാടുകളിലൂടെ 66,000 ദിർഹം ഒരു ക്രിപ്‌റ്റോ വാലറ്റിലേക്ക് മേൽപ്പറഞ്ഞ ഇന്ത്യൻ പ്രവാസിക്ക് കൈമാറി. അതുപോലെ, വീഡിയോകളും ഭക്ഷണശാലകളും അവലോകനം ചെയ്യുന്നതിനായി ലാഭകരമായ റിട്ടേണുകൾ നൽകും. തുടക്കത്തിൽ, വിശ്വാസം വളർത്തുന്നതിന് അവർക്ക് ചെറിയ തുകകൾ ലഭിച്ചിരുന്നു, എന്നാൽ ഒടുവിൽ ടാസ്കുകൾ ചെയ്യുന്നത് മാത്രമാകും. വാ​ഗ്ദാനം ചെയ്ത പണം ലഭിക്കില്ല.

എങ്ങനെ സംരക്ഷിക്കാം
-ഓൺലൈൻ ടാസ്‌ക്കുകൾക്ക് എളുപ്പത്തിൽ പണം വാഗ്ദാനം ചെയ്യുന്ന ആവശ്യമില്ലാത്ത സന്ദേശങ്ങളെ സംശയത്തോടെ സമീപിക്കുക
-വൻ തുക വരുമാനമായി വാഗ്ദാനം ചെയ്യുന്ന ജോലി വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കുക
-ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികൾക്ക് പണം അയയ്ക്കുന്നത് ഒഴിവാക്കുക
-ഔദ്യോഗിക ചാനലുകളിലൂടെ തൊഴിൽ ഓഫറുകളുടെയും നിക്ഷേപ അവസരങ്ങളുടെയും നിയമസാധുത സാധൂകരിക്കുക
-ലോഗിൻ ക്രെഡൻഷ്യലുകൾ, വ്യക്തിഗത, സെൻസിറ്റീവ് അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ -അജ്ഞാതരായ വ്യക്തികൾക്ക്, പ്രത്യേകിച്ച് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിൽ ഒരിക്കലും വെളിപ്പെടുത്തരുത്.
-അപരിചിതമായ ഉറവിടങ്ങളിൽ നിന്ന് ഫയലുകളോ ആപ്പുകളോ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy