യാത്ര എയർ ഇന്ത്യയിലോ? എങ്ങനെ വിശ്വസിക്കും?

ഓരോ ദിവസവും വിവിധ കാരണങ്ങളാൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് മൂലം പ്രവാസികളടക്കം ആയിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. വിമാന യാത്ര മുടങ്ങിയാൽ പകരം സംവിധാനമേർപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ എയർലൈൻസ് ക്യാൻസലേഷൻ പോളിസി സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. കൂടാതെ കൃത്യമായ രീതിയിലുള്ള നഷ്ടപരിഹാരവും എടുത്ത ടിക്കറ്റിന്റെ പണവും തിരിച്ചുകൊടുക്കണം. കൂടാതെ എയർപോർട്ടിലെത്തിയ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും വിജ്ഞാപനത്തിൽപ്പറയുന്നു. എന്നാൽ വിജ്ഞാപനത്തിൽ പറഞ്ഞ കാര്യങ്ങളൊന്നും എയർ ഇന്ത്യ എക്സ്പ്രസ് പാലിക്കുന്നില്ല. വിമാനക്കമ്പനി മൂലം യാത്രക്കാരുടെ സമയ നഷ്ടത്തിനോ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കോ പരിഹാരം കാണുന്നുമില്ല. എയർലൈനിൽ മിന്നൽപണിമുടക്കുണ്ടായാൽ ആ രാജ്യത്തെ സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തേണ്ടതാണ്. എന്നാൽ കൃത്യമായ നിയമനിർവഹണവും നടക്കുന്നില്ലയെന്നതും നിരാശജനകമാണ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫ്ലൈറ്റ് കൃത്യസമയത്ത് ഉണ്ടാകുമോ അതോ റദ്ദാക്കുമോ എന്നെല്ലാമുള്ള ആശങ്ക ഏത് പ്രവാസിയുടെ ഉള്ളിലും ഉണ്ടാകുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy