ദുബായ് ഇസ്‌ലാമിക് ബാങ്കിൽ (ഡിഐബി) ലോൺ എടുത്തിട്ടുള്ള ചിലർക്ക് ജൂലൈ മാസത്തെ തവണകൾ ഈ മാസം അടയ്‌ക്കേണ്ടതില്ല. ബാങ്കിൻ്റെ സംവിധാനങ്ങളിലെ തകരാർ മൂലം ജീവനക്കാർക്ക് ജൂണിൽ കൃത്യസമയത്ത് ശമ്പളം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ക്ലൗഡ് ടെക്നോളജി സിസ്റ്റത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനിടയിലാണ് തകരാർ സംഭവിച്ചതെന്ന് ദുബായ് ഇസ്‌ലാമിക് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ബാധിതരായ ജീവനക്കാർക്ക് അധിക ചെലവില്ലാതെ ജൂലൈയിലെ ലോൺ ഇൻസ്‌റ്റാൾമെൻ്റ് മാറ്റിവയ്ക്കൽ നടത്തുമെന്ന് ഡിഐബി അറിയിച്ചു. അതേസമയം ഇടപാടുകാരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9