സൗദി അറേബ്യയിലെ മക്ക അൽ മുഖറമ മേഖലയിൽ ഭൂചലനം. അൽ ലിത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടൽ മധ്യത്തിലായാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ 12:09 ന് ചെങ്കടലിൽ 10.4 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമുണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ അതോറിറ്റി വ്യക്തമാക്കി. രണ്ടാമതും ചെങ്കടൽ മേഖലയിൽ ഭൂകമ്പമുണ്ടായെന്നും അതോറിറ്റി അറിയിച്ചു. സുഡാനീസ് നഗരമായ ടോക്കറിന് ഏകദേശം 197 കിലോമീറ്റർ വടക്കുകിഴക്കായി 4.2 തീവ്രതയിലാണ് രണ്ടാമത് ഭൂചലനമുണ്ടായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9