മണിച്ചെയിൻ മാതൃകയിൽ 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾക്കെതിരെ കേസ്. ഹൈറിച്ചിൽ 4.10 ലക്ഷം നിക്ഷേപിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ചട്ടഞ്ചാൽ കുന്നാറയിലെ എ.പി.തസ്നിയയാണ് മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. തൃശ്ശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർമാരായ ദാസൻ പ്രതാപനെ ഒന്നും ഭാര്യ ശ്രീന പ്രതാപനെ രണ്ടും പ്രതികളാക്കിയും സ്ഥാപനത്തിന്റെ പ്രമോട്ടർമാരായ കാഞ്ഞങ്ങാട്ടെ സൈബു(43)വിനെ മൂന്നും തിരൂരിലെ ഷാനിബി(30)നെ നാലും പ്രതികളാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ ഷോപ്പിങ്ങിനായി 10,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 110 രൂപ വീതം അക്കൗണ്ടിലേക്ക് ലാഭവിഹിതം ലഭിക്കുമെന്നും നിക്ഷേപിച്ച പണം മൂന്നിരട്ടിയാകും വരെ ലാഭവിഹിതം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. ടൈലറിംഗ് ജോലി ചെയ്യുന്ന തസ്നിയയെ ബന്ധുവായ ഹൈറിച്ച് പ്രമോട്ടർ കാഞ്ഞങ്ങാട്ടെ സൈബുവാണ് നിക്ഷേപത്തിനായി സമീപിച്ചത്. കഴിഞ്ഞ ഡിസംബറിൽ കാസർകോട് തളങ്കരയിൽ വച്ച് ഹൈറിച്ചിന്റെ മറ്റൊരു പ്രമോട്ടറായ ഷാനിബിന്റെ സാന്നിധ്യത്തിൽ 4.10 ലക്ഷം രൂപ കൈമാറിയിരുന്നു. 2023 ഡിസംബർ രണ്ടുമുതൽ ആറുവരെ 10,000 രൂപയുടെ ഒരു മദർ ഐ.ഡി.യും തുടർന്ന് 10,000 രൂപ വീതമുള്ള 40 ചൈൽഡ് ഐ.ഡി.യും ക്രിയേറ്റ് ചെയ്ത് അതിന്റെ പാസ്‌വേഡ് പിന്നീട് അയച്ചുകൊടുത്തിരുന്നു എന്നും എഫ് ഐ ആറിൽ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
news
10,000 രൂപയ്ക്ക് 110 ലാഭം, അവസാനം നിക്ഷേപവുമില്ല, ലാഭവുമില്ല; 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾക്കെതിരെ കേസ്