സംശയ ദുരീകരണം, വിദേശത്ത് പോകാൻ ടാക്‌സ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?

വിദേശത്ത് പോകുന്നവർ എല്ലാവർക്കും ടക്‌സ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമോ എന്ന കാര്യത്തിൽ ധനകാര്യ മന്ത്രാലയം വ്യക്തത വരുത്തി. ഇന്നലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ടാക്‌സ് സർട്ടിഫിക്കറ്റ് ഗൗരവമുള്ള സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരും പത്ത് ലക്ഷം രൂപയിലധികം ആദായ നികുതി കുടിശികയുള്ളവരും മാത്രമാണ് വിദേശത്ത് പോകുമ്പോൾ സമർപ്പിക്കണം. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് വിദേശത്ത് പോകുന്ന ഇന്ത്യയ്ക്കാർ നിർബന്ധമായും ടാക്സ് സർട്ടിഫിക്കറ്റ് നൽകണമെന്ന രീതിയിൽ പ്രചാരണം ശക്തമായതോടെയാണ് ധന മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തയത്. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വിദേശത്തേക്ക് പോകുമ്പോൾ നികുതി ബാധ്യതകൾ പൂർണമായും തീർക്കണമെന്ന നിബന്ധന ഉൾപ്പെടുത്തുമെന്ന നിർദേശം 2024ലെ ഫിനാൻസ് ബില്ലിലുണ്ട്. വിദേശത്തെ വെളിപ്പെടുത്താത്ത ആസ്തികളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പുകൾക്ക് തടയിടാനാണ് ഒക്‌ടോബർ ഒന്ന് മുതൽ പുതിയ നിബന്ധന നടപ്പിൽ വരുന്നത്. വ്യക്തമായ വിവരങ്ങൾ മനസ്സിലാക്കിയും ആദായ നികുതി ചീഫ് കമ്മീഷണറുടെ അനുമതി തേടിയതിന് ശേഷവും മാത്രമേ ടാക്സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവൂവെന്നും ധനമന്ത്രാലയം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy