ഗൾഫ് – കേരള അമിത വിമാന ടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ കേരളത്തിന്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉന്നയിച്ചു. കൊച്ചി സിയാൽ വിമാനത്താവളം മാതൃകയിൽ കേരളത്തിന്റേതായി വിമാനക്കമ്പനി രൂപീകരിച്ചാൽ മാത്രമേ പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കഴിയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനപ്രതിനിധികൾ ഗൾഫ് – കേരള സെക്ടറിൽ അമിത വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ലോക് സഭയിൽ ഉന്നയിച്ചതിനെ പ്രവാസലോകം അഭിനന്ദിച്ചു. ഷാഫി പറമ്പിൽ, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ് വിമാനടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കണമെന്ന ആവശ്യം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
എന്നാൽ ഇതുകൊണ്ട് വർധന കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും പ്രവാസികൾക്കില്ല. ഇത്തരത്തിൽ വർഷങ്ങളായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല തീരുമാനങ്ങളുണ്ടായിട്ടില്ലെന്നതാണ് പ്രവാസികളെ നിരാശരാക്കുന്നത്. ലോക്‌സഭയിൽ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കാര്യമില്ല. ഇന്ത്യയുടെ വിമാനക്കമ്പനിയായ എയർ ഇന്ത്യ നിലവിൽ ടാറ്റയുടെ ഉടമസ്ഥതയിലാണ്. അതുകൊണ്ട് തന്നെ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം വ്യോമയാന മന്ത്രാലയത്തിന് ആവശ്യപ്പെടുന്നതിന് പരിമിതിയുണ്ടെന്ന് നേരത്തേ കേന്ദ്രം വ്യക്തമാക്കിയതാണ്. അതിനാൽ അതുസംബന്ധിച്ച് പ്രതീക്ഷയ്ക്ക് അർഥമില്ലെന്നാണ് പ്രവാസി സംഘടനകളുടെ അഭിപ്രായം. കുടുംബം മാത്രമല്ല സ്വന്തം നാടിന്റെ ഉന്നതി ലക്ഷ്യമാക്കിയാണ് മലയാളികൾ ഗൾഫിൽ ജോലിചെയ്യുന്നത്. അതിനാൽ അവരുടെ അടിയന്തരാവശ്യങ്ങൾ പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഷാർജ തേവലക്കര എൻ ആർ ഐ യുഎഇ അസോസിയേഷൻ ഭാരവാഹിയായ ബിജു തങ്കച്ചൻ പറഞ്ഞു.
യാത്രാപ്രശ്നം പരിഹരിക്കാനായി യുഎഇ- കൊച്ചി കപ്പൽ സർവ്വീസ് ആരംഭിക്കുമെന്ന് പറയാൻ തുടങ്ങിയിട്ടും കാലമായി, നടപടികൾ സ്വീകരിച്ചുവെന്ന് കേരളം പറഞ്ഞിട്ടും പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ കപ്പൽ സർവ്വീസിനായി കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കേന്ദ്ര തുറമുഖമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചതാണ്. ഇതുവരെ അക്കാര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. സീസണിൽ അമിതനിരക്കുകൾ നൽകി നാട്ടിലെത്തി മടങ്ങാൻ പ്രവാസികൾ സദാ നിർബന്ധിതരാകുകയാണ്. സ്കൂൾ അവധി പ്രമാണിച്ച് യുഎഇയിലെ മലയാളി കുടുംബങ്ങൾ കൂടുതലും നാട്ടിലാണ്. പലരും തിരിച്ച് വരവിനുള്ള ടിക്കറ്റ് എടുക്കാതെയാണ് പോയിരിക്കുന്നത്. സ്കൂൾ അവധി അടുത്തമാസം 20- നുശേഷം അവസാനിക്കുന്നതിനാൽ കുടുംബങ്ങൾക്ക് അതിന് മുൻപ് തിരിച്ചെത്തണം. വലിയ തുക ടിക്കറ്റിന് നൽകിയാൽ മാത്രമേ തിരിച്ചെത്താൻ സാധിക്കുകയുള്ളൂവെന്ന ആശങ്കയിലാണ് മലയാളികൾ.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9