നിങ്ങൾക്ക് ലുലുവിൻ്റെ വാർഷികവുമായി ബന്ധപ്പെട്ട് ഷോപ്പിംഗ് വൗച്ചറുകൾ നേടാം എന്ന തരത്തിൽ സന്ദേശം ലഭിച്ചിരുന്നോ?

ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് നിരവധി പരാതികളാണ് ദിനം പ്രതി കേൾക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ളവരടക്കം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുകയും ലക്ഷക്കണക്കിന് രൂപ അവരിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ലോകത്ത് എല്ലായിടത്തും ഓൺ‍ലൈൻ തട്ടിപ്പുകൾ സജീവമാണ്. വ്യാജ സന്ദേശം അയച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകൾ യുഎഇയിലും സജീവമാണ്. സർക്കാർ ഏജൻസിയുടേതെന്ന പേരിൽ തന്നെ ഈ അടുത്ത് ഒരു തട്ടിപ്പ് വ്യാപകമായ രീതിയിൽ നടന്നിരുന്നു. നിങ്ങളുടെ പാസ്‌പോർട്ട് ജി ഡി ആർ എഫ് എ റദ്ദ് ചെയ്തതായും അതിനാൽ നിങ്ങൾക്ക് യുഎഇ വിട്ട് പോകാൻ പറ്റില്ലെന്നും പറഞ്ഞ് ഫോണിലേക്ക് എത്തുന്ന മെസേജിലൂടെയായിരുന്നു തുടക്കം. മെസേജിനൊപ്പം വരുന്ന ലിങ്കിൽ കയറി സ്വകാര്യ വിവരങ്ങൾ നൽകണമെന്നും ഇല്ലെങ്കിൽ 50,000 ദിർഹം ഫൈൻ അടക്കേണ്ടി വരുമെന്നും മെസേജിൽ ഉണ്ടാകും. ഈ ലിങ്കിൽ കയറി ക്ലിക്ക് ചെയ്താലോ നമ്മുടെ പണം പോവുകയും ആ വ്യക്തിയുടെ വ്യക്തി​ഗത വിവരങ്ങൾ എല്ലാം തട്ടിപ്പ് ചെയ്യുന്ന ആളഅ‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകൾ പെരുകിയതോടെ അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് വരികയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 

സമാനമായ രീതിയിലുള്ള ഒരു മുന്നറിയിപ്പുമായി തട്ടിപ്പ് വീരന്മാർ ലുലു ഗ്രൂപ്പിന്റെ പേരിലും വന്നിരിക്കുകയാണ്. ലുലുവിൻ്റെ 18-ാം വാർഷികവുമായി ബന്ധപ്പെട്ട് 500 ദിർഹം വിലയുള്ള ഷോപ്പിംഗ് വൗച്ചറുകൾ നേടാനാകും എന്ന സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധിയാളുകൾക്ക് ഇത്തരം സന്ദേശം ലഭിച്ച് കഴിഞ്ഞു. ഇതോടെയാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ലുലു ഗ്രൂപ്പ് അധികൃതർ മുന്നോട്ട് വന്നത്. “ലുലുവിൻ്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ചില സംഭവങ്ങളെക്കുറിച്ച് ഞങ്ങൾളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിലർ ലുലുവിന് വേണ്ടി എന്നും പറഞ്ഞ് വിളിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടും ബാങ്ക് കാർഡും ഉൾപ്പെടെയുള്ള വിവരങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തട്ടിപ്പാണ്,” എന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.സമ്മാനം നേടിയെന്ന തെറ്റായ വാർത്തകൾ നൽകിയോ ലുലുവിൽ ചില ഓഫറുകൾ നൽകിയോയാണ് തട്ടിപ്പിനുള്ള നീക്കം നടക്കുന്നത്. ലുലു ഗ്രൂപ്പ് ഒരിക്കലും ഇത്തരത്തിൽ ബന്ധപ്പെടാൻ ആളുകളെ ചുമതലപ്പെടുത്തുകയോ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ സമാനമായ വിശദാംശങ്ങൾക്കായി പങ്കുവെക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ബാങ്ക് രേഖകളോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്ന ആരുമായും ഇടപഴകുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും നിർദ്ദേശ്തതിൽ പറയുന്നുണ്ട്. ഇത്തരം തട്ടിപ്പുകാർക്കെതിരെ ലുലു ഗ്രൂപ്പ് ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy