ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചതാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. പത്ത് ലക്ഷവുമായി കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളായ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ 10 ലക്ഷത്തിൽ താഴെയാണ് ഇന്ത്യൻ പ്രവാസികളുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
യുഎഇയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തൊഴിൽ തേടി എത്തിയിരിക്കുന്നത്. ദുബായ്,അബുദാബി, ഷാർജ ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയാണ് യുഎഇയുടെ തൊട്ടുപിന്നിലുള്ളതെന്നും പാർലമെന്റിന്റെ അധോസഭയായ ലോക്സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സിംഗ് പറഞ്ഞു. ഫിൻടെക്, ഹെൽത്ത്കെയർ, ഇൻഫർമേഷൻ ടെക്നോളജി, എഞ്ചിനീയറിംഗ്, ബാങ്കിംഗ് തുടങ്ങി ഉയർന്ന യോഗ്യതയുള്ള മേഖലകൾ മുതൽ ക്ലീനർമാർ, വീട്ടുജോലിക്കാർ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, നിർമ്മാണ രംഗം തുടങ്ങിയ ബ്ലൂ കോളർ ജോലികൾ വരെയുള്ള മേഖലകളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2024 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, വിദേശ രാജ്യങ്ങളിൽ ജോലി അന്വേഷിച്ച് പോകുന്ന 180,000 ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എമിഗ്രേഷൻ ക്ലിയറൻസ് നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം നാലു ലക്ഷത്തോളം പേർക്കാണ് ആകെ എമിഗ്രേഷൻ ക്ലിയറൻസ് നൽകിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇത് നൽകിയവരുടെ എണ്ണം ഏകദേശം ഇത്ര തന്നെ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9