ഗൾഫിൽ വിവാഹം കഴിഞ്ഞ് അഞ്ച് മിനിറ്റുപോലും ആകുന്നതിന് മുമ്പേ വിവാഹമോചനമെന്ന് റിപ്പോർട്ട്. കുവൈറ്റിലാണ് വിവാഹചടങ്ങ് കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം നടന്നത്. ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വരൻ വധുവിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വിവാഹമോചനം നേടിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ കാലയളവ് നീണ്ടു നിന്ന വിവാഹമാണിത്. വിവാഹത്തിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങുമ്പോൾ വധു കാലിടറി വീണു. അതിന് പിന്നാലെ യുവതിയുടേത് വിവേകശൂന്യമായ പെരുമാറ്റമാണെന്ന് പറഞ്ഞ് വരൻ കളിയാക്കി. ഇത് കേട്ട് പ്രകോപിതയായ വധു വിവാഹം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ വധുവിന് പിന്തുണയുമായി നിരവധി പേർ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. 2004ൽ യുകെയിൽ വിവാഹം കഴിഞ്ഞ് 90 മിനിറ്റിൽ വിവാഹമോചനം നേടിയ സംഭവമുണ്ടായിട്ടുണ്ട്. വധുവിന്റെ സുഹൃത്തുകളുമായി വരൻ ഗ്ലാസ് ടോസ്റ്റ് ചെയ്തതിൽ പ്രകോപിതയായ യുവതി ആഷ്ട്രേ എടുത്ത് വരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9