ദുബായ് ക്രീക്കും എമിറേറ്റിലെ പ്രധാന ആകർഷണങ്ങളുമായി ബന്ധിപ്പിക്കാൻ പുതുതായി രണ്ട് മറൈൻ ലൈനുകൾ കൂടി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ ഖോർ മെട്രോ സ്റ്റേഷനെയും ദുബായ് ഫെസ്റ്റിവൽ സിറ്റിയെയും ദുബായ് ക്രീക്ക് ഹാർബറിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ലൈനുകൾക്ക് 2022 മുതൽ പ്രചാരമുണ്ട്. 2022 ഓഗസ്റ്റിൽ, ഈ ലൈനുകളിൽ പ്രതിമാസം ശരാശരി 3,000 പേരാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ ഈ വർഷം പ്രതിമാസം 30,000 യാത്രക്കാർ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ ലൈനുകളുടെ ആവശ്യം 900 ശതമാനമാണ് വർധിച്ചത്. ഡിമാൻഡ് വർധിച്ചതോടെ യാത്ര സുഗമമാക്കുന്നതിനായാണ് രണ്ട് ലൈനുകളും വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൂടാതെ ടിക്കറ്റ് വിൽപ്പനയ്ക്കായി കൂടുതൽ കിയോസ്കുകളും വിവിധ സമുദ്ര കപ്പലുകൾക്കായി കൂടുതൽ ബർത്തുകളും അവതരിപ്പിച്ചിട്ടുണ്ട്. ദുബായ് ക്രീക്ക് ഹാർബറിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലുള്ള ലൈൻ വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 നും 11.55 നും ഇടയിലാണ് സർവീസ് നടത്തുന്നത്. മറ്റൊരു ലൈൻ ദുബായ് ക്രീക്ക് ഹാർബറിനെ അൽ ജദ്ദാഫ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുമായും അൽ ഖോർ മെട്രോ സ്റ്റേഷനുമായും ബന്ധിപ്പിക്കുന്നു. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7.30 മുതൽ 10.50 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10.50 വരെയുമാണ് സർവീസ്. സമുദ്രഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതോടെ കൂടുതലാളുകൾ സേവനം ഉപയോഗപ്പെടുത്തുമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറയുന്നു. ദുബായ് അബ്രയിലുള്ള സവാരികൾക്ക് ഈ രണ്ട് റൂട്ടുകളിലും രണ്ട് ദിർഹമാണ് നിരക്ക് ഈടാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9