ദുബായിലേക്കാണോ യാത്ര? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ഈടാക്കും

ദുബായിലെ പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ പിഴയൊടുക്കേണ്ടതായി വരും. ദുബായ് മെട്രോ പ്ലാറ്റ്ഫോമുകളിൽ ഉറങ്ങുന്നത് മുതൽ ച്യൂയിം​ഗം വായിലിട്ട് ചവയ്ക്കുന്നതിന് വരെ നിയന്ത്രണമുണ്ട്. ഈ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും. ദുബായ് മെട്രോയ്ക്ക് അകത്ത് ഭക്ഷണം കഴിക്കുന്നതിനും പാനീയങ്ങൾ കുടിക്കുന്നതിനും നിയന്ത്രണമുണ്ട്. അതേ വിഭാ​ഗത്തിൽ തന്നെയാണ് ച്യൂയിം​ഗവും ഉൾപ്പെടുന്നത്. നിയമലംഘനം നടത്തിയാൽ 100 ദിർഹം പിഴയടയ്ക്കണം. ദുബായ് മെട്രോ പ്ലാറ്റ്ഫോമുകളിൽ ഉറങ്ങിയാൽ പിഴ ഈടാക്കും. റോഡ് ആൻഡ് ട്രാഫിക് അതോറിറ്റി (ആർടിഎ) അനുസരിച്ച്, യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിലിരുന്ന് ഉറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. ലംഘനം നടത്തിയാൽ 300 ദിർഹം പിഴ ലഭിക്കും. ദുബായിലെ ബസിലോ മെട്രോയിലോ ട്രാമിലോ യാത്രചെയ്യുമ്പോൾ കാലുകൾ സീറ്റുകളിന്മേൽ വയ്ക്കാൻ പാടില്ല. ലംഘിച്ചാൽ 100 ദിർഹം പിഴ നൽകണം.
എല്ലാ പൊതുഗതാഗത പിഴകളുടെയും പൂർണ്ണമായ ലിസ്റ്റ് ആർടിഎ വെബ്സൈറ്റിൽ കാണാം. https://www.rta.ae/wps/portal/rta/ae/home/about-rta/fines

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy