Posted By rosemary Posted On

യുഎഇയിൽ പെൻഷൻകാർക്കായി പുതിയ പദ്ധതി ആരംഭിച്ചു

യുഎഇയിൽ പെൻഷൻകാർക്കായി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) പുതിയ പദ്ധതി ആരംഭിച്ചു. സാമ്പത്തിക വിജ്ഞാന നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വഫ്ര എന്ന പേരിൽ “അഡ്വാൻസ്ഡ് സിസ്റ്റം ഫോർ പ്രോആക്ടീവ് ഫിനാൻഷ്യൽ പ്ലാനിംഗ്” പദ്ധതിക്കാണ് തുടക്കമിട്ടത്. സജീവമായ സമ്പാദ്യത്തിൻ്റെ ഒരു സംസ്കാരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പരിശീലന പരിപാടികൾ, വിദ്യാഭ്യാസ ശിൽപശാലകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവ നടപ്പാക്കും. പെൻഷനെ മാത്രം ആശ്രയിക്കുക എന്നതിന് പകരം സാമ്പത്തിക മുൻകരുതലിൻ്റെ ഒരു സംസ്കാരം സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. അബുദാബി ഗ്ലോബൽ മാർക്കറ്റ് അക്കാദമിയും ജാഹെസ് പ്ലാറ്റ്‌ഫോമും ജിപിഎസ്എസ്എയുമായി സഹകരിച്ച് പ്രവർത്തിക്കും. കൂടാതെ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ്, ഗവൺമെൻ്റ്, സ്വകാര്യ മേഖലയിലെ ബിസിനസ്സ് ഉടമകൾ എന്നിവരുടെ ഉപദേശപ്രകാരം മികച്ച രീതികൾ അവലംബിച്ച്, പെൻഷൻകാർക്കും കുടുംബത്തിനും സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്ന രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *