യുഎഇയിൽ ഇന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ തിരശ്ചീന ദൃശ്യപരത 2000 മീറ്ററിൽ താഴെയായി കുറഞ്ഞേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനമനുസരിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 ഈർപ്പം പർവതങ്ങളിൽ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 90 ശതമാനം വരെയും ഉയരാം. ദുബായിൽ താപനില 33 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.