യുഎഇ: വായ്പ അടയ്ക്കാൻ കഴിയുന്നില്ലേ? കുടിശിക അടവ് താത്കാലികമായി നിർത്തണോ വേണ്ടയോ? ഏതാണ് ലാഭകരം?

യുഎഇയിൽ ബാങ്ക് ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് പ്രതിമാസ കുടിശിക ആറ് മാസത്തേക്ക് താത്കാലികമായി നിർത്താനുള്ള അനുവാദം സെൻട്രൽ ബാങ്ക് നൽകി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ബാങ്കുകളുമായും ഇൻഷുറർമാരുമായും ഇക്കാര്യം പരിശോധിച്ച ശേഷമായിരിക്കും ‘ലോൺ തിരിച്ചടവ് അവധി’ നൽകുക. ഇത്തരം ലോൺ തിരിച്ചടവ് അവധി ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ടോ? ഇവ ചെലവ് കുറഞ്ഞാതായിരിക്കുമോ? എന്നിങ്ങനെയുള്ള സംശയങ്ങളിൽ യുഎഇയിലെ ബാങ്കിം​ഗ് വിദ​ഗ്ധരുടെ വിലയിരുത്തൽ അറിഞ്ഞിരിക്കുന്നത് ഉപഭോക്താക്കൾക്ക് സഹായകരമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ലോൺ തിരിച്ചടവ് അവധി എന്നത് ഹ്രസ്വകാല പരിഹാരം മാത്രമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിൽ നിൽക്കുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, കൊവിഡ് സാഹചര്യത്തിൽ തുടങ്ങി മുന്നോട്ട് നീങ്ങുവാൻ സാധിക്കുന്നില്ലെന്ന് തോന്നുന്ന ഘട്ടത്തിൽ ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുന്ന പരിഹാരമാർ​ഗമാണിത്. എന്നാലിത് ശാശ്വത പരിഹാരമായി കാണാനാവില്ല. കൂടാതെ എല്ലാവർക്കും ഈ ഓപ്ഷൻ ​ഗ്യാരണ്ടി നൽകുന്നുമില്ലെന്ന് ബാങ്കിംഗ് വ്യവസായ വിശകലന വിദഗ്ധൻ അബുദ് ഷെരീഫ് വിശദീകരിച്ചു.

ലോൺ തിരിച്ചടവ് അവധി എങ്ങനെ?
ഡെഫർമെൻ്റ് കാലയളവ് അഥവാ ഇളവ് നൽകുന്ന സമയപരിധി അധികൃതരുമായി സംസാരിച്ച് നിശ്ചയിച്ച സമയപരിധിയായിരിക്കും. ഈ കാലയളവിൽ കടമെടുത്ത തുകയ്ക്ക് പലിശ നൽകേണ്ടതില്ല. ഡെഫർമെ​ന്റ് പിരീഡ് അവസാനത്തിൽ നൽകേണ്ട തുകയിലേക്കായിരിക്കും പലിശ ചേർക്കുക. ഡെഫർമെൻ്റ് കാലയളവിൽ തിരിച്ചടയ്ക്കാത്ത പലിശ, കടം വാങ്ങിയ തുകയിലേക്ക് അതായത് ലോണിൻ്റെ പ്രധാന ബാലൻസിലേക്ക് ചേർക്കും. ഇതിനെ ‘പലിശ മൂലധനവൽക്കരണം’ എന്ന് വിളിക്കുന്നു. ലോൺ തിരിച്ചടവിൽ അവധിയെടുക്കുമ്പോൾ പലിശ മൂലധനവൽക്കരിക്കുകയും വായ്പയുടെ പ്രധാന ബാലൻസ് വർദ്ധിക്കുകയും ചെയ്യുന്നു. അതായത്, ഡെഫർമെൻ്റ് കാലയളവിന് ശേഷം, മുമ്പ് തിരിച്ചടയ്ക്കാൻ സാധിക്കാതിരുന്ന പലിശയും കൂടി ലോണിൻ്റെ പ്രധാന ബാലൻസിലേക്ക് കൂട്ടിച്ചേർക്കപ്പെടും. യുഎസിൽ കൊവിഡ് കാലയളിവിൽ വിദ്യാർത്ഥി ലോണുകൾക്ക് ഇത്തരത്തിൽ ലോൺ തിരിച്ചടവ് അവധി നൽകിയിരുന്നു. കൂടാതെ ഡെഫർമെ​ന്റ് കാലയളവിലെ പലിശ പ്രധാന ബാലൻസിലേക്ക് കൂട്ടി നൽകാതെ വിദ്യാർഥികൾക്ക് ഇളവ് നൽകുകയാണ് ചെയ്തത്.

ലോൺ ഡെഫർമെ​ന്റ് കാലയളവിലെ പലിശനിരക്കിലെ വർധനവ്
ചിലയാളുകൾ തങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാൻ കഴിവുണ്ടായിട്ടും സർക്കാർ പ്രഖ്യാപിക്കുന്ന ഇത്തരം ഇളവുകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കും. അതിനാൽ കടമെടുത്തയാളുടെ സാമ്പത്തിക സ്ഥിതി കൃത്യമായി വിശകലനം ചെയ്തായിരിക്കും ബാങ്കുകൾ ഡെഫറൽ അനുമതി നൽകുന്നതെന്ന് ഷെരീഫ് കൂട്ടിച്ചേർത്തു. അതേസമയം മനസിലാക്കേണ്ട ഒരു വസ്തുത, നിശ്ചിത കാലയളവിലേക്ക് നിങ്ങളെടുത്ത ലോണിന് പലിശ അടയ്ക്കേണ്ടതില്ല എന്നാണെങ്കിലും എല്ലാ മാസത്തെയും പലിശ കൃത്യമായി നിങ്ങളുടെ ലോണിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നുണ്ടെന്നതാണ്. ഉദാഹരണത്തിന്, 350,000 ദിർഹത്തിന് ലോൺ എടുത്തെന്ന് കരുതുക. എല്ലാ മാസവും 729 ദിർഹമാണ് പലിശയിനത്തിൽ അടയ്ക്കേണ്ടത്. നിങ്ങൾ ഡെഫർമെ​ന്റ് കാലയളവിൽ അതായത് വായ്പ തിരിച്ചടവ് താത്കാലികമായി നിർത്തിവയ്ക്കുന്ന കാലയളവിൽ ഓരോ മാസവും ഈ തുക നിങ്ങളുടെ ലോണിലേക്ക് ചേർക്കപ്പെടും, അതിനെ നിങ്ങളുടെ ലോണിൻ്റെ പലിശ ‘മൂലധനവൽക്കരണം’ എന്ന് വിളിക്കുന്നു. വായ്പ എഴുതി തള്ളുന്നതല്ല, ഒരു ​ഗ്രേസ് പിരീഡായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ.

പലിശ നിരക്ക് കൂടുമ്പോൾ എന്ത് സംഭവിക്കും?
നിങ്ങളെടുക്കുന്ന വായ്പയുടെ പ്രതിമാസ തവണകൾ (ഇഎംഐകൾ) അടയ്ക്കാത്തപ്പോൾ, അടയ്ക്കാത്ത തുകയ്ക്ക് പലിശ ഈടാക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. രണ്ട് തവണകൾ അടയ്ക്കാതിരുന്നാൽ നിങ്ങളുടെ ലോൺ 6-10 മാസത്തേക്ക് നീട്ടും അല്ലെങ്കിൽ ഏകദേശം 1.5 ശതമാനം ഇഎംഐ തുക വർദ്ധിപ്പിക്കുമെന്ന് അബുദാബി ആസ്ഥാനമായുള്ള ബാങ്കർ ജോസ് പോൾ വിശദീകരിക്കുന്നു. എന്നിരുന്നാലും, സാധാരണ​ഗതിയിൽ വായ്പാ തിരിച്ചടവ് കാലയളവ് മാറ്റുന്നതിലൂടെ തിരിച്ചടവ് തവണകളിലാണ് മാറ്റം വരുന്നത്. അതിനാൽ, ലോൺ ഡെഫർമെ​ന്റുകളിൽ പലിശ മൂലധനവൽക്കരണവും പേയ്‌മെൻ്റ് ഷെഡ്യൂളിൻ്റെ റീഫോർമാറ്റിംഗും ഉൾപ്പെടില്ല. അതേസമയം, കാലാവധിയിലും ഇഎംഐയിലും മാറ്റം വരുത്തിയാണ് ഡെഫർമെ​ന്റ് ചെയ്യുന്നതെങ്കിൽ അവസാനം തിരിച്ചടയ്ക്കേണ്ട തുകയിൽ വലിയൊരു മാറ്റമുണ്ടാകും. തിരിച്ചടവ് താൽക്കാലികമായി നിർത്തിയതിന് ശേഷമുള്ള ഓരോ മാസത്തെയും തിരിച്ചടിവിലും അത് പ്രതിഫലിക്കും.

‘തീർത്തും അത്യാവശ്യമാണെങ്കിൽ മാത്രം വായ്പകൾ താൽക്കാലികമായി നിർത്തുക’
ലോണെടുത്തവർ അത്യാവശ്യമാണെങ്കിൽ മാത്രമേ വായ്പകൾ താൽക്കാലികമായി നിർത്താവൂവെന്ന് മേഖലയിലെ വിദ​ഗ്ധരായ ഷരീഫും പോളും വ്യക്തമാക്കുന്നുണ്ട്. തിരിച്ചടവ് കാലാവധി എത്രയധികമാണോ ആഘാതവും അത്രയധികമായിരിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ആദ്യ വർഷങ്ങളിൽ ഇഎംഐയുടെ വലിയൊരു ഭാഗം പലിശയാണ് കണക്കാക്കുന്നു. കാലക്രമേണയാണ് ഇത് കുറയുന്നത്. അതായത്, ആദ്യ വർഷത്തിന് ശേഷമുള്ള നിങ്ങളുടെ ലോൺ പരിശോധിച്ചാൽ, ഇഎംഐയുടെ ഏകദേശം 80 ശതമാനവും പലിശയാണ്. എന്നാൽ നിങ്ങളുടെ ദീർഘകാല ലോണിൻ്റെ അവസാനത്തിൽ, ഏകദേശം ഇരുപതാം വർഷത്തിൽ പരിശോധിക്കുകയാണെങ്കിൽ ഇഎംഐയിൽ പലിശ ഭാഗം 10 ശതമാനത്തിൽ താഴെയായിരിക്കും. അതിനാൽ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ലോൺ തിരിച്ചടവ് മാറ്റിവയ്ക്കൽ തെരഞ്ഞെടുക്കാവൂ. നിങ്ങൾക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാൻ കഴിവുണ്ടെങ്കിൽ ഈ ഓപ്ഷൻ തെരഞ്ഞെടുക്കേണ്ടതില്ല. എന്തുകൊണ്ടാണ് ബാങ്കുകൾ പലിശ റദ്ദാക്കാതെ നീട്ടിവയ്ക്കാൻ അവസരം നൽകുന്നതെന്ന് ചിന്തിച്ചാൽ മറ്റേതൊരു ബിസിനസ്സ് പോലെ ബാങ്കുകളും പ്രവർത്തിക്കുന്നെന്നും തിരിച്ചടവ് ഉപേക്ഷിക്കുന്നത് സുസ്ഥിരമല്ലെന്ന് ഓർക്കുകയും വേണമെന്ന് ഷെരീഫ് പറഞ്ഞു.

ക്രെഡിറ്റ് കാർഡ് കുടിശ്ശിക പ്രതിമാസ തവണകളായി പരിവർത്തനം ചെയ്യുന്നു: ഇത് സഹായകരമാണോ?
കുറച്ച് മാസത്തേക്ക് ലോൺ തിരിച്ചടവ് മാറ്റിവെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇനിപ്പറയുന്ന ഓപ്ഷനുകൾ നൽകാനാണ് സാധ്യത:

  • ഏപ്രിൽ, മെയ് മാസങ്ങളിൽ പലിശ വർധിച്ചേക്കും, വായ്പയെടുക്കുന്നയാൾക്ക് ജൂണിൽ ഒറ്റത്തവണ പേയ്‌മെൻ്റ് നടത്താം.
  • പലിശ പ്രധാന ലോൺ തുകയിലേക്ക് ചേർക്കും. അതിനാൽ തുടർന്നുള്ള മാസങ്ങളിലെ ഇഎംഐ തുക വർധിക്കും.
  • ഇഎംഐ നിരക്കിൽ മാറ്റമില്ലാതെയും എന്നാൽ ലോൺ കാലാവധി നീട്ടുകയും ചെയ്യുന്നു. അധിക ഇഎംഐകളുടെ എണ്ണം വായ്പയുടെ കാലയളവിനെ ആശ്രയിച്ചിരിക്കും.

ശ്രദ്ധിക്കുക
ലോണുകൾ അടയ്ക്കാൻ നിങ്ങൾ പാടുപെടുകയാണെങ്കിൽ താൽക്കാലികമായി നിർത്തുക എന്നത് ഒരേയൊരു ഓപ്ഷനല്ല. “പൂർണ്ണമായ ലോൺ തിരിച്ചടവ് താൽക്കാലികമായി നിർത്തുന്നതിനുപകരം ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നിങ്ങളെ സഹായിക്കുന്നതിന് ഒരു കാലയളവിലേക്ക് നിങ്ങളുടെ പേയ്‌മെൻ്റുകൾ കുറയ്ക്കാനും നിങ്ങൾക്ക് കഴിയും. പേയ്മെ​ന്റുകൾ ഒരുപടി മുന്നിലാണ് നിൽക്കുന്നതെങ്കിൽ റീഡ്രോ സൗകര്യത്തിൽ ഫണ്ടുകൾ ആക്‌സസ് ചെയ്യാനും സാധിക്കും. സാമ്പത്തിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഒരു നിശ്ചിത കാലയളവിലേക്ക് പലിശ-മാത്രം അടയ്ക്കുന്നതിലേക്ക് മാറുന്നതും ഒരു ഓപ്ഷനാണ്. സാമ്പത്തിക ഉപദേഷ്ടാക്കൾ പലപ്പോഴും ശുപാർശ ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാറിയിട്ടില്ലെങ്കിൽ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. “യഥാർത്ഥ ആവശ്യങ്ങളുള്ള ആളുകളെ സഹായിക്കാൻ ബാങ്കുകൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നതിനാൽ, നിങ്ങൾക്ക് സഹായം ആവശ്യമില്ലെങ്കിൽ, നിങ്ങളുടെ വായ്പാ ദാതാവിൻ്റെ വിഭവങ്ങൾ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകുക,” ഷെരീഫ് പറഞ്ഞു. “നിങ്ങളുടെ ലോൺ താൽക്കാലികമായി നിർത്താൻ ബാങ്ക് അനുമതി നൽകിയാൽ നിങ്ങൾക്ക് ഹ്രസ്വകാല ആശ്വാസം ലഭിക്കും. എന്നാൽ നിങ്ങളുടെ സാഹചര്യം മാറുന്നില്ലെങ്കിൽ, ആറ് മാസത്തിനപ്പുറം നിങ്ങൾക്ക് ഒരു സാമ്പത്തിക പദ്ധതി ഉണ്ടായിരിക്കണം. കാരണം, ആ സമയത്തിനപ്പുറം ഈ ഇളവ് കാലയളവ് നീട്ടുന്നതിന് സാധ്യമായിരിക്കുകയില്ല. ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy