വയനാട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന ഓരോ വാർത്തയും നെഞ്ചുലക്കുന്ന ഒന്നാണ്. പ്രവാസ ലോകത്ത് നിക്കുന്നവരുടെ അതിനേക്കാൾ വേദാനജനകമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാട് അത്രയധികം തളർത്തുന്നുണ്ടാകും. അത്തരത്തിൽ മനസ്സ് പിടഞ്ഞിരിക്കുകയാണ് ദുബായിൽ പ്രവാസിയായ ഷാജഹാൻറെ. പാതിരാവിൽ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ തൻറെ പ്രിയപ്പെട്ട ഗ്രാമം ഈ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കാനേ ഇദ്ദേഹത്തിന് കഴിയുന്നുള്ളൂ. നിലവിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഉറ്റവരായ നിരവധി പേരുടെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് ഈ പ്രവാസി മലയാളി. ദുബായിൽ ഡ്രൈവറായ ഷാജഹാൻ കുട്ടിയത്തിൻറെ കുടുംബം താമസിക്കുന്നത് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലാണ്. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഷാജഹാൻറെ അമ്മാവൻറെ ഭാര്യാ മാതാവ്, ഇവരുടെ മകൾ, മറ്റ് ബന്ധുക്കൾ എല്ലാം മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഉറ്റ സുഹൃത്തുക്കളായ ഹരിദാസ്, ഉനൈസ്, സത്താർ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അടുത്ത സുഹൃത്തുക്കളിൽ ഒരാളായ പ്രജീഷിൻറെ മൃതദേഹം ഇന്നലെ ലഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9